
ലുവാണ്ട: തെക്കേ ആഫ്രിക്കൻ രാജ്യമായ അംഗോളയിൽ മന്ത്രവാദ ചടങ്ങുകളുടെ ഭാഗമായി അജ്ഞാത ദ്രാവകം കുടിച്ച 50 പേർ മരിച്ചു. കമാകപ നഗരത്തിൽ ജനുവരിയിലും ഫെബ്രുവരിയിലുമായാണ് മരണങ്ങൾ സംഭവിച്ചതെന്ന് അധികൃതർ പറയുന്നു. ചില പരമ്പരാഗത വൈദ്യൻമാരാണ് കഷായ രൂപത്തിലെ ദ്രാവകം കുടിക്കാൻ നൽകിയതെന്നാണ് വിവരം. എന്ത് തരം ദ്രാവകമാണ് ഇതെന്ന് വ്യക്തമല്ല. രാജ്യത്തെ ഗ്രാമീണ മേഖലകളിൽ ഇപ്പോഴും മന്ത്രവാദത്തിലും മറ്റും വിശ്വസിക്കുന്നവരുണ്ട്. മന്ത്രവാദത്തെ തടയാനുള്ള പ്രത്യേക നിയമങ്ങൾ അംഗോളയിലില്ല.