arvind-kejriwal

ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് മുൻകൂർ ജാമ്യം. ഡൽഹി റോസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം നൽകാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. 15,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. രാവിലെ പത്തുമണിയോടെ കേജ്‌രിവാൾ കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. അറസ്റ്റിലേയ്ക്ക് കടന്നാൽ പ്രതിഷേധത്തിലേയ്ക്ക് കടക്കാനുള്ള നീക്കത്തിലായിരുന്നു ആം ആദ്‌മി പാർട്ടി. കോടതി പരിസരത്ത് വൻ സുരക്ഷയും ഒരുക്കിയിരുന്നു.

സ​മ​ൻ​സു​ക​ളോ​ട് ​സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന​ ​ഇ.​ഡി​യു​ടെ​ ​ഹ​ർ​ജി​യി​ൽ​ ​കേ​ജ്‌​രി​വാ​ൾ​ ​ഇ​ന്ന് ​നേ​രി​ട്ട് ​ഹാ​ജ​രാ​ക​ണ​മെ​ന്ന് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​മെ​ട്രോ​പൊ​ളി​റ്റ​ൻ​ ​മ​ജി​സ്ട്രേറ്റ്​ ​കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.​ ​ഇ​തി​നെ​തി​രെ​ ​കേ​ജ്‌​രി​വാൾ ന​ൽ​കി​യ​ ​അ​പ്പീ​ൽ​ ​ഇ​ന്ന​ലെ​ ​ഡ​ൽ​ഹി​യി​ലെ​ ​പ്ര​ത്യേ​ക​ ​കോ​ട​തി​ ​ത​ള്ളി.​ ​ഹാ​ജ​രാ​കു​ന്ന​തി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക​ണ​മെ​ങ്കി​ൽ​ ​വി​ചാ​ര​ണ​ക്കോ​ട​തി​യെ​ ​സ​മീ​പി​ക്ക​ണ​മെ​ന്നും​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​ഇ.​ഡി​ ​കൈ​മാ​റി​യ​ ​എ​ട്ട് ​സ​മ​ൻ​സു​ക​ളും​ ​ഡ​ൽ​ഹി​ ​മു​ഖ്യ​മ​ന്ത്രി​ ​നി​ര​സി​ച്ചി​രു​ന്നു.​ ​ഇ.​ഡി​യു​ടെ​ ​സ​മ​ൻ​സ് ​ല​ഭി​ച്ചാ​ൽ​ ​ഹാ​ജ​രാ​ക​ണ​മെ​ന്ന​ത് ​കേ​ജ്‌​രി​വാ​ളി​ന്റെ​ ​നി​യ​മ​പ​ര​മാ​യ​ ​ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും​ ​അ​ത് ​നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ​ ​പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും​ ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​മെ​ട്രോ​പൊ​ളി​റ്റ​ൻ​ ​മ​ജി​സ്ട്രേറ്റ് ​കോ​ട​തി​ ​നേ​ര​ത്തെ​ ​നി​രീ​ക്ഷി​ച്ചി​രു​ന്നു.

മദ്യനയത്തിലെ അഴിമതിക്കേസിൽ തെലങ്കാന മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ മകളും ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) നേതാവും മുൻ എം.പിയുമായ കെ. കവിത കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും ശക്തമായ പ്രതിഷേധം വസതിക്കുമുന്നിൽ മണിക്കൂറുകളോളം തുടർന്നെങ്കിലും രാത്രിയോടെ ഡൽഹിക്കുകൊണ്ടുപോയിരുന്നു. വൈകിട്ട് ആറോടെ ഇ.ഡിയാണ് അറസ്റ്റ് ചെയ്തത്. അവിടെ നിന്നെത്തിയ ഇ.ഡി, ഇൻകംടാക്സ് ഉദ്യോഗസ്ഥരുടെ പത്തംഗ സംഘം ഹൈദരാബാദ് ബഞ്ചാറാ ഹിൽസിലെ വസതിയിൽ മണിക്കൂറുകളോളം റെയ്ഡ് നടത്തിയിരുന്നു.