election

ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 26 സംസ്ഥാനങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനുണ്ട്.

അരുണാചൽ പ്രദേശിലും സിക്കിമിലും ഏപ്രിൽ 19നും ആന്ധ്രയിൽ മേയ് 13നുമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒഡീഷയിൽ രണ്ട് ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ്. മേയ് 13,20 തീയതികളിലാണ് തിര‌ഞ്ഞെടുപ്പ് നടക്കുകയെന്ന് രാജീവ് കുമാർ അറിയിച്ചു.


എല്ലാവരും വോട്ട് ചെയ്യണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ അഭ്യർത്ഥിച്ചു.
തിരഞ്ഞെടുപ്പ് കാലം രാജ്യത്തിന്റെ അഭിമാനം എന്നതാണ് മുദ്രാവാക്യം. തിരഞ്ഞെടുപ്പ് കമ്മിഷൻ പൂ‌ർണ സജ്ജമാണെന്നും എല്ലാ ഒരുക്കങ്ങളും നേരിട്ട് കണ്ട് വിലയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു. പുതിയ കമ്മിഷണർമാരായ ഗ്യാനേഷ് കുമാറിനെയും സുഖ്‌ബിർ സിംഗ് സന്ധുവിനെയും രാജീവ് കുമാർ പരിചയപ്പെടുത്തി.