ss

ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതയായ ആരതി ഗായത്രി ദേവി രചനയും സംവിധാനവും നിർവഹിക്കുന്ന തേരി മേരി വർക്കലയിൽ ആരംഭിച്ചു.വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രസന്നിധിയിലാണ് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്.വർക്കലയിലെ ടൂറിസവുമായി ബന്ധപ്പെട്ടു ജീവിക്കുന്ന രണ്ടു യുവാക്കളുടെ ജീവിതമാണ് രസകരമായി അവതരിപ്പിക്കുന്നത്.. തെലുങ്കു താരം ശ്രീരംഗ സുധയാണ് നായിക. നേരത്തേ ഹണി റോസിന് നിശ്ചയിച്ച വേഷമായിരുന്നു. ശ്രീരംഗ സുധയുടെ മലയാള അരങ്ങേറ്റമാണ്.
അന്ന രേഷ്മ രാജൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഇർഷാദ് , സോഹൻ സീനുലാൽ, ഷാജു ശ്രീധർ, ബബിത ബാബു എന്നിവരാണ് മറ്റ് താരങ്ങൾ. ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നു.ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത്ത് എസ്.കെ., സമീർ ചെമ്പായിൽ , എന്നിവർ ചേർന്നാണ് നി‌ർമ്മാണം. അനൂപ് മേനോൻ രചനയും സംവിധാനവും നിർവഹിച്ച കിംഗ് ഫിഷ് ആണ് ടെക്സാസ് ഫിലിം ഫാക്ടറിയുടെ ആദ്യ ചിത്രം.തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളിലും ചിത്രീകരണമുണ്ട്..ഛായാഗ്രഹണം ബിബിൻ ബാലകൃഷ്ണൻ, എഡിറ്റിംഗ്. എം. എസ്. അയ്യപ്പൻ.
സംഗീതം കൈലാസ് മേനോൻ, അഡീഷണൽ സ്ക്രിപ്ട് അരുൺ കരിമുട്ടം,
പ്രൊഡക്ഷൻ കൺട്രോളർ . ബിനു മുരളി. പി.ആർ. ഒ വാഴൂർ ജോസ്.