തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്കൃതി ഭവൻ യുവനർത്തകരെ പങ്കെടുപ്പിച്ച് 18 മുതൽ 22വരെ ശാസ്ത്രീയ നൃത്തോത്സവം 'ചിലങ്ക' സംഘടിപ്പിക്കും.കേരളത്തിന് അകത്തും പുറത്തുമുള്ള 19 നർത്തകർ പങ്കെടുക്കും. നങ്ങ്യാർകൂത്ത്,മോഹിനിയാട്ടം,ഭരതനാട്യം,കുച്ചിപ്പുടി,കേരളനടനം,കഥക്,ഒഡിസി,സത്രിയ എന്നീ എട്ട് നൃത്ത ഇനങ്ങളാണ് അണിനിരക്കുക.18ന് വൈകിട്ട് 5.30ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ദിവസവും വൈകിട്ട് 5.30 മുതൽ 9 വരെ 4 നൃത്തരൂപങ്ങൾ അരങ്ങേറും.വൈസ് ചെയർമാൻ ജി.എസ്.പ്രദീപ്,പി.എസ്.മനേക്ഷ്,ഡോ.രാജശ്രീ വാര്യർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.