election

ന്യൂ‌‌ഡൽഹി: 18ാമത് ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള തീയതികൾ പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. ഇതിൽ രണ്ടാം ഘട്ടത്തിലാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. കേരളം ഏപ്രിൽ 26ന് വിധിയെഴുതും. ജൂൺ നാലിന് ഫലം അറിയാം. കേരളത്തിൽ ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

വിഗ്യാൻ ഭവനിൽ നടന്ന വാർത്താസമ്മേളനത്തിനുശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ തീയതികൾ പ്രഖ്യാപിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിനൊപ്പം പുതുതായി ചുമതലയേറ്റ കമ്മിഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിംഗ് സന്ധു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

26 സംസ്ഥാനങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനുണ്ട്. ഇത് പാർലമെന്റ് ഇലക്ഷൻ സമയത്തുതന്നെ നടക്കുന്നതായിരിക്കും. ഏഴ് ഘട്ടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം ഏപ്രിൽ 19ന്. വോട്ടെണ്ണൽ ജൂൺ നാലിന് നടക്കും.

ഒന്നാം ഘട്ടം : ഏപ്രിൽ 19
രണ്ടാം ഘട്ടം : ഏപ്രിൽ 26

മൂന്നാം ഘട്ടം : മേയ് ഏഴ്
നാലാം ഘട്ടം : മേയ് 13
അഞ്ചാം ഘട്ടം: മേയ് 20ആറാം ഘട്ടം : മേയ് 25
ഏഴാം ഘട്ടം : ജൂൺ ഒന്ന്