തിരുവനന്തപുരം: വട്ടിയൂർക്കാവ് വെളൈക്കടവ് കടുറത്തല പഞ്ചമി ദേവീക്ഷേത്രത്തിൽ നിന്ന് ഒരു ലക്ഷം രൂപ വിലവരുന്ന വിളക്ക് മോഷണം പോയി.വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.ക്ഷേത്രനടയിൽ സ്ഥാപിച്ചിരുന്ന 50 കിലോഗ്രാം തൂക്കമുള്ള വെങ്കല വിളക്കാണ് കാണാതായത്.ഇന്നലെ രാവിലെ ക്ഷേത്രത്തിൽ വിളക്ക് തെളിക്കാൻ എത്തിയ ഭക്തയാണ് മോഷണ വിവരം അറിഞ്ഞത്.ഇവർ അറിയിച്ചതിനെ തുടർന്ന് ക്ഷേത്രഭാരവാഹികളെത്തി പൊലീസിൽ പരാതി നൽകി.