roller

തിരുവനന്തപുരം : സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലും, ശംഖുംമുഖം ജി.വി രാജ ഇൻഡോർ സ്റ്റേഡിയത്തിലും സംഘടിപ്പിക്കുന്ന സമ്മർ കോച്ചിംഗ് ക്യാമ്പിലേക്ക് റോളർ സ്‌കേറ്റിംഗ് പരിശീലകന്റെ താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി പാസായ ദേശീയ/സംസ്ഥാന മെഡൽ ജേതാക്കൾ, അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്തവർ, സായി സർട്ടിഫിക്കറ്റ് കോഴ്സ് ഉള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. 2024 ജനുവരി ഒന്നിനു 45 വയസ് കവിയരുത്. അപേക്ഷകർ 21 ന് രാവിലെ 11ന് കേരള സംസ്ഥാന സ്‌പോർട്സ് കൗൺസിലിൽ നടക്കുന്ന വാക്ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.