lncpe

തിരുവനന്തപുരം:അഞ്ചാമത് ഇന്ത്യൻ ഓപ്പൺ 400 മീറ്റർ മത്സരങ്ങൾ ഈ മാസം 18 ന് കാര്യവട്ടം എൽ.എൻ.സി.പി.ഇ സ്റ്റേഡിയത്തിൽ നടക്കും. 18 വയസ്സിനും 20 വയസ്സിനും താഴെയും സീനിയർ പുരുഷ വനിതാ വിഭാഗങ്ങളിലും മത്സരങ്ങൾ ഉണ്ടാകും. അമോജ് ജേക്കബ്, മുഹമ്മദ് അജ്മൽ, മുഹമ്മദ് അനസ്, രാജേഷ് രമേഷ്, ആരോക്യ രാജീവ്, നോഹ നിർമൽേ ടോം, വിദ്യാ രാമ രാജ്, ഐശ്വര്യ മിസ്ര, ശുഭ വെങ്കിടേശൻ തുടങ്ങി ഇന്ത്യയിലെ പ്രമുഖ താരങ്ങളെല്ലാം മത്സരത്തിനുണ്ടാകും.18ന് രാവിലെ 8 മണിക്ക് പ്രാഥമിക റൗണ്ട് മത്സരങ്ങൾ ആരംഭിക്കും. എല്ലാ വിഭാഗങ്ങളിലേയും ഫൈനൽസ് വൈകിട്ട് 4.30 മുതൽ നടക്കും. പാരീസ് ഒളിമ്പിക്സിലേക്കുള്ള ഇന്ത്യൻ ടീമിൻ്റെ സെലക്ഷൻ ട്രയൽസ് കൂടിയാണ് ഈ മീറ്റ്. മത്സരങ്ങൾ തത്സമയം അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വെബ് സൈറ്റിൽ (https://indianathIetics.in) കാണാം.