
ഐ ലീഗിൽ ഇന്ന് സീസണിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിൽ ഗോകുലം കേരള എഫ് സി ശ്രീനിധി ഡെക്കാൻ എഫ്.സിയെ നേരിടും. രാത്രി 7 മുതൽ കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. നിലവിൽ 20 മത്സരങ്ങളിൽ നിന്ന് 36 പോയ്ന്റ്സുമായി രണ്ടാം സ്ഥാനത്തതാണ് ഗോകുലം , അത്രയും തന്നെ പോയിന്റ്‌സുമായി മൂന്നാം സ്ഥാനത്തതാണ് ശ്രീനിധി ഡെക്കാൻ എഫ് സി, സീസണിൽ മുൻപ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഡെക്കാൻ അരീനയിൽ നിന്ന് 4 -1 ന്റെ വിജയം നേടാൻ ഗോകുലത്തിന് സാധിച്ചിരുന്നു.
ചുരുക്കം മത്സരങ്ങൾ മാത്രം ശേഷിക്കെ ആദ്യ സ്ഥാനങ്ങൾ ഉറപ്പാക്കാൻ ഇരു ടീമുകൾക്കും വിജയം അനിവാര്യമാണ്. ലീഗിലെ ടോപ് സ്കോറർ ക്യാപ്ടൻ അലക്സ് സാഞ്ചസ് (13 ഗോൾസ് ) ആണ് ഗോകുലത്തിന്റെ മുന്നേറ്റത്തിലെ ശക്തി, പ്രതിരോധനിരകൂടെ സാഹചര്യത്തിനൊത്തു പ്രകടനം നടത്തിയാൽ മലബാറിയന്സിന് ശ്രീനിധിയെ എളുപ്പം മറികടക്കാനായേക്കും.
സ്ത്രീകൾക്ക് പ്രവേശനം സൗജന്യം
കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം വേദിയാകുന്ന മത്സരം കാണാൻ സ്ത്രീകൾക്ക് പ്രവേശനം സൗജന്യമാണ്. വിദ്യാർത്ഥികൾക്ക് പ്രത്യേകം നിരക്കുണ്ട്.
ലൈവ്
ഇന്ത്യൻ ഫുട്ബാൾ യൂട്യൂബ് ചാനലിൽ.