 കവിത കസ്റ്റഡിയിൽ

ന്യൂഡൽഹി: മ​ദ്യ​ന​യ​ ​അ​ഴി​മ​തി​ക്കേ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ചോ​ദ്യം​ ​ചെ​യ്യ​ലി​നു​ ​ഹാ​ജ​രാ​കാ​ത്ത​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കേ​സി​ൽ​ ​ഡ​ൽ​ഹി​ ​മു​ഖ്യ​മ​ന്ത്രി​ ​അ​ര​വി​ന്ദ് ​കേ​ജ്‌​രി​വാ​ളി​ന് ​ജാ​മ്യം​ ​അ​നു​വ​ദി​ച്ച് ​റോ​സ് ​അ​വ​ന്യു​ ​കോ​ട​തി.​ 15,000​ ​രൂ​പ​യു​ടെ​ ​ബോ​ണ്ടും​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ജാ​മ്യ​ത്തി​ലു​മാ​ണ് ​ഇ​ള​വ്. കേ​ജ്‌​രി​വാ​ൾ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​യി​രു​ന്നു.​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ഖ്യാ​പി​ച്ച​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​വി​ധി​ ​ആം​ ​ആ​ദ്മി​ക്കും​ ​കേ​ജ്‌​രി​വാ​ളി​നും​ ​ആ​ശ്വാ​സ​മാ​ണ്. കേ​സി​ൽ​ ​ചോ​ദ്യം​ ​ചെ​യ്യു​ന്ന​തി​ന് ​എ​ട്ടു​ത​വ​ണ​ ​ഇ.​ഡി​ ​നോ​ട്ടീ​സ് ​അ​യ​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ​ ​കേ​ജ്‌​രി​വാ​ൾ​ ​ഹാ​ജ​രാ​യി​ല്ല.​ ​ഇ​തി​നെ​തി​രെ​ ​ഇ.​ഡി​ ​കോ​ട​തി​യെ​ ​സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.​ ​സ​മ​ൻ​സ് ​സ്റ്റേ​ ​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​കേ​ജ്‌​രി​വാ​ൾ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​മേ​ൽ​ക്കോ​ട​തി​ ​ത​ള്ളി​യ​തോ​ടെ​യാ​ണ് ​ഇ​ന്ന​ലെ​ ​വി​ചാ​ര​ണ​ക്കോ​ട​തി​യി​ൽ​ ​നേ​രി​ട്ട് ​ഹാ​ജ​രാ​യ​ത്.

അതേസമയം കഴിഞ്ഞ ദിവസം ഇ.ഡി അറസ്റ്റുചെയ്ത തെലങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളെ ഏഴു ദിവസം ഇ.ഡി കസ്റ്റഡിയിൽ വിട്ടു.