gg

മാർക്ക് സുക്കർബർഗും ബിൽ ഗേറ്റ്സും ഷാരൂഖ് ഖാൻ, അമീർഖാൻ, സൽമാൻ ഖാൻ, രജനീകാന്ത് തുടങ്ങിയ സൂപ്പർ താരങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ പങ്കെടുത്ത മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾ കഴിഞ്ഞ വാരമാണ് ഗുജറാത്തിലെ ജാംനഗറിൽ സമാപിച്ചത്. ഏകദേശം 1500 കോടി രൂപ ചെലവിൽ നടന്ന ആഘോഷങ്ങൾക്കിടയിൽ അധികം ആരുടെയും കണ്ണിൽപ്പെടാതെ പോയൊരു മുഖമുണ്ട്. മുകേഷ് അംബാനിയുടെ സഹോദരനും വ്യവസായിയുമായ അനിൽ അംബാനിയായിരുന്നു അത്. ആരുടെയും മൂന്നിൽപ്പെടാതെ സാധാരണക്കാരനായി ചടങ്ങിൽ പങ്കെടുത്ത അനിൽ അംബാനിയുടെ ചിത്രം മുംബയ് ടാബ്ലോയി‌ഡുകളിൽ ചർച്ചയായി.

റിലയൻസ് എ.ഡി.എ ഗ്രൂപ്പിന്റെ ചെയർമാനായ അനിൽ അംബാനി സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന്അടുത്ത കാലത്ത് പാപ്പർ ഹർജി നൽകിയിരുന്നു, എന്നാൽ ഒരു കാലത്ത് ലോകത്തെ സമ്പന്നരിൽ ആറാം സ്ഥാനത്തായിരുന്ന അനിൽ അംബാനിക്ക് ഇപ്പോഴും കോടികളുടെ ആസ്തി ഉണ്ടെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അനിൽ അംബാനിയുടെ മുംബയിലെ വീടായ അഡോബ് ഇപ്പോഴും ഇന്ത്യയിലെ ചെലവേറിയ വീടുകളിൽ മുൻനിരയിലാണ്. 5000 കോടി വിലവരുന്ന വീട് മുംബയിലെ പാലി ഹിൽസിലാണ് സ്ഥിതി ചെയ്യുന്നത്. 17 നിലകളുള്ള വീട് നിർമ്മാണം പൂർത്തിയായ സമയത്ത് ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള വീടുകളിൽ ഒന്നായിരുന്നു, 16000 അടി സ്ക്വയർ ഫീറ്റാണ് അഡോബിന്റെ ആകെ വിസ്തീർണം. വിദേശ രാജ്.ങ്ങളിൽ നിന്നുള്ള ഡിസൈനർമാരാണ് വീടിന്റെ ഇന്റീരിയർ ഒരുക്കിയത്. സ്വിമ്മിംഗ്‌പൂൾ, ജിംനേഷ്യം. സ്പാ തുടങ്ങി ഹെലിപ്പാഡ് അടക്കമുളള സൗകര്യങ്ങൾ അഡോബിൽ ഒരുക്കിയിട്ടുണ്ട്. ഓഫീസ് മുറികളും വീട്ടിൽ തന്നെ സജ്ജീകരിച്ചിരിക്കുന്നു,

View this post on Instagram

A post shared by Tina Ambani (@tinaambaniofficial)

ഓഫീസ് മുറികളും വീട്ടിൽ തന്നെ ഒരുക്കിയിരിക്കുന്നു. ആഡംബര കാറുകൾ എല്ലാം പാർക്ക് ചെയ്യാനാവുന്ന ഗ്യാരേജാണ് അഡോബിലെ മറ്റൊരു കാഴ്ച. അംബാനി കുടുംബത്തിലെ പിൻതലമുറയിൽപ്പെട്ട ഓരോ കുട്ടികൾക്കുമായി പ്രത്യേകം നിലകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പുൽത്തകിടിയും മരങ്ങളും ചെടികളും ഉൾപ്പെടുത്തിയ പ്രത്യേക ലോണും ഉണ്ട്. അതേസമയം അനിൽ അംബാനി 150 മീറ്റർ ഉയരമുള്ള വീടായിരുന്നു അനിൽ അംബാനിയുടെ മനസിലുണ്ടായിരുന്നത്. എന്നാൽ ഇത്രയും ഉയരത്തിൽ നിർമ്മാണം നടത്താൻ അനുമതി ലഭിക്കാത്തതിനെ തുടർന്ന് നിലകളുടെ എണ്ണം 17 ആയി ചുരുക്കുകയായിരുന്നു.

View this post on Instagram

A post shared by Tina Ambani (@tinaambaniofficial)