s

മും​ബ​യ്:​ ​സൊ​മാ​ലി​യ​ൻ​ ​ക​ട​ൽ​ക്കൊ​ള്ള​ക്കാ​രു​ടെ​ ​പി​ടി​യി​ല​ക​പ്പെ​ട്ട​ ​മാ​ൾ​ട്ട​ ​ര​ജി​സ്ട്രേ​ഷ​നു​ള്ള​ ​എം.​വി.​ ​റു​വ​ൻ​ ​എ​ന്ന​ ​ക​പ്പ​ലി​നെ​ 40​ ​മ​ണി​ക്കൂ​ർ​ ​നീ​ണ്ട​ ​ര​ക്ഷാ​ദൗ​ത്യ​ത്തി​നൊ​ടു​വി​ൽ​ ​ര​ക്ഷി​ച്ച് ​ഇ​ന്ത്യ​ൻ​ ​നാ​വി​ക​സേ​ന.​ ​ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന​ 35​ ​ക​ട​ൽ​ക്കൊ​ള്ള​ക്കാ​ർ​ ​നേ​വി​ക്ക് ​മു​മ്പി​ൽ​ ​കീ​ഴ​ട​ങ്ങി.​ ​ക​പ്പ​ലി​ൽ​ ​ബ​ന്ദി​ക​ളാ​ക്ക​പ്പെ​ട്ട​ 17​ ​ജീ​വ​ന​ക്കാ​രെ​ ​നേ​വി​ ​മോ​ചി​പ്പി​ച്ചു.​ ​അം​ഗോ​ള,​​​ ​ബ​ൾ​ഗേ​റി​യ,​​​ ​മ്യാ​ൻ​മ​ർ​ ​പൗ​ര​ന്മാ​രാ​യ​ ​ഇ​വ​ർ​ ​എ​ല്ലാ​വ​രും​ ​സു​ര​ക്ഷി​ത​രാ​ണ്.​ ​ഐ.​എ​ൻ.​എ​സ് ​കൊ​ൽ​ക്ക​ത്ത​ ​യു​ദ്ധ​ക്ക​പ്പ​ലി​ന്റെ​യും​ ​മാ​ർ​ക്കോ​സി​ന്റെ​യും​ ​(​ ​മ​റൈ​ൻ​ ​ക​മാ​ൻ​ഡോ​സ് ​)​​​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ ​ദൗ​ത്യം.


എം.​എ​ൻ.​ബി​ ​എ​ന്ന​ ​ബ​ൾ​ഗേ​റി​യ​ൻ​ ​ക​മ്പ​നി​യു​ടെ​ ​ച​ര​ക്കു​ക​പ്പ​ലാ​യ​ ​എം.​വി.​ ​റു​വ​നെ​ ​ഡി​സം​ബ​ർ​ 14​നാ​ണ് 18​ ​ജീ​വ​ന​ക്കാ​രെ​ ​സ​ഹി​തം​ ​കൊ​ള്ള​ക്കാ​ർ​ ​ത​ട്ടി​യെ​ടു​ത്ത​ത്.​ ​ജീ​വ​ന​ക്കാ​രു​ടെ​ ​സ​ന്ദേ​ശ​ത്തെ​ ​തു​ട​ർ​ന്ന് ​മേ​ഖ​ല​യി​ൽ​ ​പ​ട്രോ​ളിം​ഗ് ​ന​ട​ത്തി​യി​രു​ന്ന​ ​ഇ​ന്ത്യ​ൻ​ ​യു​ദ്ധ​ക്ക​പ്പ​ൽ​ ​ഐ.​എ​ൻ.​എ​സ് ​കൊ​ച്ചി​ ​അ​ന്ന് ​എം.​വി.​റു​വ​ന് ​അ​ടു​ത്തെ​ത്തി​യെ​ങ്കി​ലും​ ​സോ​മാ​ലി​യ​ൻ​ ​തീ​ര​ത്തേ​ക്ക് ​അ​വ​ർ​ ​ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.​ ​ഇ​തി​നി​ടെ,​ ​പ​രി​ക്കേ​റ്റ​ ​ഒ​രു​ ​ജീ​വ​ന​ക്കാ​ര​നെ​ ​ഐ.​എ​ൻ.​എ​സ് ​കൊ​ച്ചി​യി​ലെ​ത്തി​ച്ച​ ​ശേ​ഷം​ ​ഒ​മാ​നി​ലെ​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റി​യി​രു​ന്നു.

#IndianNavy thwarts designs of Somali pirates to hijack ships plying through the region by intercepting ex-MV Ruen.

The ex-MV Ruen, which had been hijacked by Somali pirates on #14Dec 23, was reported to have sailed out as a pirate ship towards conducting acts of #piracy on high… pic.twitter.com/gOtQJvNpZb

— SpokespersonNavy (@indiannavy) March 16, 2024


അ​തേ​സ​മ​യം,​​​ ​എം.​വി.​ ​റു​വ​നെ​ ​'​മ​ദ​ർ​ ​ഷി​പ്പ്'​ ​ആ​ക്കി​ ​മ​റ്റ് ​ച​ര​ക്കു​ക​പ്പ​ലു​ക​ൾ​ ​പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള​ ​ശ്ര​മ​ത്തി​ലാ​യി​രു​ന്നു​ ​സൊ​മാ​ലി​യ​ൻ​ ​ക​ട​ൽ​ക്കൊ​ള്ള​ക്കാ​ർ.​ ​വെ​ള്ളി​യാ​ഴ്ച​ ​അ​റ​ബി​ക്ക​ട​ലി​ൽ​ ​സോ​മാ​ലി​​​യ​ൻ​ ​തീ​ര​ത്തി​ന​ടു​ത്ത് ​വ​ച്ച് ​എം.​വി.​ ​റു​വ​നി​ൽ​ ​നി​ന്ന് ​നേ​വി​ ​കോ​പ്ട​റി​ന് ​നേ​രെ​ ​കൊ​ള്ള​ക്കാ​രു​ടെ​ ​വെ​ടി​വ​യ്പു​ണ്ടാ​യി.​ ​ഇ​തോ​ടെ​യാ​ണ് ​നേ​വി​ ​ദൗ​ത്യ​മാ​രം​ഭി​ച്ച​ത്.

ക​ഴി​​​ഞ്ഞ​യാ​ഴ്ച​ ​ഇ​തേ​ ​മേ​ഖ​ല​യി​​​ൽ​ ​എം.​വി.​അ​ബ്ദു​ള്ള​ ​എ​ന്ന​ ​ബം​ഗ്ലാ​ദേ​ശ് ​ച​ര​ക്കു​ക​പ്പ​ൽ​ ​ത​ട്ടി​യെ​ടു​ക്കാ​ൻ​ ​കൊ​ള്ള​ക്കാ​ർ​ ​എം.​വി.​ ​റു​വ​നെ​ ​ഉ​പ​യോ​ഗി​ച്ചെ​ന്നാ​ണ് ​സൂ​ച​ന.​ 23​ ​ജീ​വ​ന​ക്കാ​രു​ള്ള​ ​ക​പ്പ​ലി​​​ൽ​ ​നി​​​ന്ന് ​അ​പാ​യ​സ​ന്ദേ​ശം​ ​കി​​​ട്ടി​​​യ​തി​നെ​ ​തു​ട​ർ​ന്ന് ​ഇ​ന്ത്യ​ൻ​ ​നേ​വി​യു​ടെ​ ​ഐ.​എ​ൻ.​എ​സ് ​ത​ർ​ക്ക​ഷ് ​യു​ദ്ധ​ക്ക​പ്പ​ൽ​ ​നി​രീ​ക്ഷ​ണ​ ​വി​മാ​ന​ത്തി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​എം.​വി.​അ​ബ്ദു​ള്ള​യ്ക്ക് ​സ​മീ​പ​മെ​ത്തി​യെ​ങ്കി​ലും​ ​സോ​മാ​ലി​യ​ൻ​ ​അ​തി​ർ​ത്തി​യി​ലേ​ക്ക് ​പ്ര​വേ​ശി​ച്ച​ ​ക​പ്പ​ലി​നെ​യോ​ ​ജീ​വ​ന​ക്കാ​രെ​യോ​ ​ര​ക്ഷി​ക്കാ​നാ​യി​ല്ല.
മൊ​സാം​ബി​ക്കി​ൽ​ ​നി​ന്ന് ​യു.​എ.​ഇ​യി​ലേ​ക്ക് ​പോ​വു​ക​യാ​യി​രു​ന്നു​ ​ഈ​ ​ക​പ്പ​ൽ.​ ​ജീ​വ​ന​ക്കാ​ർ​ ​ബം​ഗ്ലാ​ദേ​ശി​ക​ളാ​ണ്.​ ​ഒ​രു​ ​യൂ​റോ​പ്യ​ൻ​ ​ക​പ്പ​ലും​ ​സ​ഹാ​യ​ത്തി​നെ​ത്തി​യെ​ങ്കി​ലും​ ​ആ​യു​ധ​ധാ​രി​ക​ളാ​യ​ ​കൊ​ള്ള​ക്കാ​ർ​ ​ജീ​വ​ന​ക്കാ​രെ​ ​അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന് ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നാ​ൽ​ ​മ​റ്റു​ ​ന​ട​പ​ടി​ക​ൾ​ക്ക് ​തു​നി​ഞ്ഞി​ല്ല.​ ​ഈ​ ​ക​പ്പ​ൽ​ ​സോ​മാ​ലി​യ​ൻ​ ​തീ​ര​ത്തു​ണ്ടെ​ന്നാ​ണ് ​സൂ​ച​ന.