f-a-cup

മാഞ്ചസ്റ്റർ സിറ്റി 2- ന്യൂ കാസിൽ 0

കവൻട്രി 3- വോൾവർ ഹാംപ്ടൺ 2

ലണ്ടൻ : ഇംഗ്ളീഷ് എഫ്.എ കപ്പ് ഫുട്ബാളിൽ തുടർച്ചയായ ആറാം സീസണിലും സെമി ഫൈനലിലെത്തി മാഞ്ചസ്റ്റർ സിറ്റി.കഴിഞ്ഞ

ദിവസം നടന്ന ക്വാർട്ടർ ഫൈനലിൽ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് ന്യൂ കാസിൽ യുണൈറ്റഡിനെ തോൽപ്പിച്ചാണ് സിറ്റി സെമി ഉറപ്പിച്ചത്. 13,31മിനിട്ടുകളിലായി ബെർണാഡോ സിൽവയാണ് സിറ്റിക്ക് വേണ്ടി രണ്ടുഗോളുകളും നേടിയത്. മറ്റൊരു ക്വാർട്ടർ ഫൈനലിൽ വോൾവർ ഹാംപ്ടണിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കി കവൻട്രി സെമിയിലെത്തി. 1986-87 സീസണിന് ശേഷം ആദ്യമായാണ് കവൻട്രി സെമിയിലെത്തുന്നത്.