
തിരുവനന്തപുരം: ബാലസാഹിത്യകാരൻ മടവൂർ സുരേന്ദ്രന്റെ 'ശേഷം ചിന്ത്യം" എന്ന കവിതാസമാഹാരം കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ പ്രകാശനം ചെയ്തു. ഷാനവാസ് പോങ്ങനാട് പുസ്തകം ഏറ്റുവാങ്ങി. ഡോ. ഇന്ദ്രബാബു പുസ്തകം പരിചയപ്പെടുത്തി. പ്രൊഫ: വിശ്വമംഗലം സുന്ദരേശൻ അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ കാരയ്ക്കാമണ്ഡപം വിജയകുമാർ, ശ്രീകുമാർ മുഖത്തല, ഇഞ്ചക്കാട് ബാലചന്ദ്രൻ, ബിനു മടവൂർ, മടവൂർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. മടവൂർ സുരേന്ദ്രൻ മറുപടി പ്രസംഗം നടത്തി. മെലിൻഡ ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. കവിയരങ്ങിൽ പകൽക്കുറി വിശ്വൻ,കാര്യവട്ടം ശ്രീകണ്ഠൻനായർ,ഡോ.ചായം ധർമ്മരാജൻ തുടങ്ങിയവർ പങ്കെടുത്തു.