
റായ്‌പൂർ: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ മഹാദേവ് ബെറ്റിംഗ് ആപ്പ് കേസിൽ ഛത്തീസ്ഗഢ്
കേസുമായി ബന്ധപ്പെട്ട് ഇ.ഡി. കണ്ടെത്തിയ വിവരങ്ങളിൽ ബാഘേലുമായി ബന്ധപ്പെട്ട രണ്ടുഫയലുകൾ ഛത്തീസ്ഗഡ് പോലീസിന് കൈമാറിയിരുന്നു. മഹാദേവ് ബെറ്റിങ് ആപ്പിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്തെ അധികാരത്തിന്റെ ഉന്നതശ്രേണിയിൽ ഉള്ളവർ ചെയ്തുകൊടുത്ത സഹായങ്ങളാണ് ഈ ഫയലുകളിൽ ഉണ്ടായിരുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.
ഈ വർഷം ജനുവരി എട്ട്, 30 തീയതികളിലായാണ് ഇ.ഡി. ഫയലുകൾ സംസ്ഥാന പോലീസിന് കൈമാറിയത്. അതിന് പിന്നാലെ നടത്തിയ അന്വേഷണങ്ങളാണ് മുൻമുഖ്യമന്ത്രിയിലേക്ക് പോലീസിനെ എത്തിച്ചത് എന്നാണ് വിവരം. അഴിമതിയുമായി ബന്ധപ്പെട്ട് ചന്ദ്രാകറും ഉപ്പലും ബാഗേലിന് 508 കോടി നൽകിയതായി നവംബർ 2023ൽ അന്വേഷണസംഘം ആരോപിച്ചിരുന്നു.. പ്രധാന വെബ്‌സൈറ്റുകളുമായി ബന്ധിപ്പിച്ച ആൻഡ്രോയിഡ് ആപ്പുകൾ ഉപഭോക്താക്കൾക്ക് ഡൗൺലോഡ് ചെയ്യാം. അതുവഴി അവർക്ക് ആ വെബ്‌സൈറ്റ് അഡ്മിനുമായി ബന്ധപ്പെടാനാവും.