d

അജിത്ത് നായകനായി ആദിക് രവിചന്ദ്രൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഗുഡ് ബാഡ് അഗ്ലി എന്നു പേരിട്ടു. പ്രശസ്തമായ മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ ഏർനേനി ആണ് നിർമ്മാണം.ദേവി ശ്രീ പ്രസാദ് സംഗീതം ഒരുക്കുന്നു.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നായാണ് ഗുഡ് ബാഡ് അഗ്ളി ഒരുങ്ങുന്നത്. ജൂണിൽ ചിത്രീകരണം ആരംഭിക്കും . അടുത്ത പൊങ്കലിന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. എഡിറ്റർ വിജയ് വേലുകുട്ടി, സ്റ്റണ്ട് സുപ്രീം സുന്ദർ , ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യുസർ ദിനേശ് നരസിംഹൻ, പി .ആർ. ഒ ശബരി .