stock

കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളും നിയന്ത്രണ ഏജൻസികളുടെ കരുതൽ നടപടികളും ഇന്ത്യയിലെ മുൻനിര കമ്പനികളുടെ വിപണി മൂല്യത്തിൽ കനത്ത ഇടിവ് സൃഷ്ടിച്ചു. റിലയൻസ് ഇൻഡസ്ട്രീസ്, ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ തുടങ്ങിയ അഞ്ച് മുൻനിര കമ്പനികളുടെ വിപണി മൂല്യത്തിൽ 2.23 ലക്ഷം കോടി രൂപയുടെ ഇടിവാണുണ്ടായത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യത്തിൽ കഴിഞ്ഞ വാരം 81,763.35 കോടി രൂപയുടെ കുറവുണ്ടായി. ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന്റെ വിപണി മൂല്യം 63,629.48 കോടി രൂപ കുറഞ്ഞ് 5.85 ലക്ഷം കോടി രൂപയിലെത്തി. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ വിപണി മൂല്യം 50,000 കോടി രൂപ കുറഞ്ഞ് 6.53 ലക്ഷം കോടി രൂപയായി. ഐ.സി.ഐ.സി.ഐ ബാങ്ക് 6,361 കോടിയും ഹിന്ദുസ്ഥാൻ ലിവർ 21,792 കോടി രൂപയും വിപണി മൂല്യത്തിൽ ഇടിവ് നേരിട്ടു. കഴിഞ്ഞ വാരം ബോംബെ ഓഹരി സൂചികയായ സെൻസെക്സ് രണ്ട് ശതമാനം ഇടിഞ്ഞിരുന്നു.