തിരുവനന്തപുരം: വള്ളക്കടവ് മുസ്‌ലിം ജമാഅത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജവാഹിറുൽ ഉലൂം അറബിക് കോളേജിന്റെ പത്താം വാർഷികവും ബിരുദദാനവും ബരിയ്യത്ത് പ്രാർത്ഥനാ മജ്‌ലിസിന്റെ എട്ടാം വാർഷികവും വള്ളക്കടവ് വലിയപള്ളി ജുമുഅ മസ്‌ജിദിൽ നടന്നു. കേരള സംസ്‌ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്‌തു. എ.സൈഫുദ്ദീൻ ഹാജി,എം.അബ്ദുറഹ്മാൻ സഖാഫി,എച്ച്.ഇസുദ്ധീൻ കാമിൽ സഖാഫി,ഹാഫിസ്.പി.എച്ച്.അബ്ദുൽ ഗഫാർ മൗലവി,ഏരൂർ ശംസുദ്ദീൻ മദനി അൽ ഖാദിരി,സയ്യിദ് ഹസ്ബുള്ളാ ബാഫഖി തങ്ങൾ,മുദരിസ് ജാബിർ ഫാദിലി,ഹാരിസ് ജവാഹിരി പൂഴനാട്,മുസ്‌തഫ മഖ്‌ദൂമി,ശാക്കിർ മഖ്ദൂമി, മുഹമ്മദ് അനസ് മിസ്ബാഹി,അസ്അദ് അഹ്സനി,അഷ്റഫ് സഖാഫി,എസ്.എം.ഹനീഫ,എ.അബ്ദുൽ ഹസ്സൻ,എ.കെ.സലിം,ഡോ.അൻവർ നാസർ,എ.സംശീർ,എ.മിയാനുദ്ദീൻ,എ.സജീർ,ഉമറുൽ ഫാറൂഖ്,എച്ച്.നിയാസ്,എം.ഷമീം,എ.സജാദ്,എം.കെ.നാസറുദ്ധീൻ,അബുബക്കർ സിദ്ധീഖ് ഹാജി തുടങ്ങിയവർ പങ്കെടുത്തു.