തിരുവനന്തപുരം: കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 3 മുതൽ മേയ് 25 വരെ തൈക്കാട് മാജിക് പാർക്കിൽ വച്ച് 'കിളിക്കൂട്ടം 2024' എന്ന പേരിൽ അവധിക്കാല ക്യാമ്പ് നടത്തുന്നു. അഭിനയം,സംഗീതം,നൃത്തം,ചിത്രരചന,വാദ്യോപകരണങ്ങൾ, സാഹിത്യം,ഒറിഗാമി,സിനിമ,ശാസ്ത്രം,ഗണിതം,ദിനപത്രനിർമ്മിതി,ചലച്ചിത്ര നിർമ്മാണം,മാജിക്,യോഗ,കരാട്ടെ തുടങ്ങിയ പഠന വിഷയങ്ങളും സംവാദം,ഗുരുവന്ദനം,വിനോദയാത്ര, ഉല്ലാസ പരിപാടികൾ എന്നിവയും കാണും. നഴ്സ‌റി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. അപേക്ഷാ ഫോറം സമിതിയിൽ നിന്ന് തിങ്കളാഴ്‌ച മുതൽ വിതരണം ചെയ്യുമെന്ന് സെക്രട്ടറി ജനറൽ അരുൺഗോപി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2324939,2324932,9847464613