
ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചതിന് പിന്നാലെ കോൺഗ്രസിൽ നിന്ന് രാജി വച്ച് മോഡലും ഉത്തരാഖണ്ഡ് മുൻ മന്ത്രി ഹരക് സിംഗ് റാവത്തിന്റെ മരുമകളുമായ അനുകൃതി ഗുസൈന്‍ റാവത്. അനുകൃതി ഉടൻ ബി.ജെ.പിയിൽ ചേരുമെന്നാണ് റിപ്പോർട്ട്. അനുകൃതിക്കും ഭർതൃപിതാവ് ഹരക് സിംഗ് റാവത്തിനും വന അനഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് അയച്ചിരുന്നു. എന്നാൽ, വ്യക്തിപരമായ കാരണങ്ങളാലാണ് പാർട്ടി വിടുന്നതെന്ന് അനുകൃതി സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.