sidhu

ന്യൂഡൽഹി: കൊല ചെയ്യപ്പെട്ട പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ധു മൂസെവാലയുടെ മാതാപിതാക്കൾക്ക് കുഞ്ഞ് പിറന്നു. ആൺകുട്ടിയാണെന്നും

അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നതായും സിദ്ധുവിന്റെ പിതാവ് ബാൽകൗർ സിംഗ് സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചു. മകന്റെ ചിത്രവും പങ്കുവച്ചു. ബാൽകൗർ സിംഗിന്റെയും ചരൺ സിംഗിന്റെയും ഏക മകനായിരുന്നു സിദ്ധു. 2022ൽ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചിരുന്നു. അതേവർഷം മേയ് 29നാണ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. മാൻസ ജില്ലയിലെ ജവഹർകെ ഗ്രാമത്തിൽ വച്ച് കാറിലെത്തിയ അക്രമികൾ അദ്ദേഹത്തെ വെടിവച്ചു കൊല്ലുകയായിരുന്നു. ഏറെ ആരാധകരുള്ള ഗായകനായിരുന്നു സിദ്ധു. അദ്ദേഹം തന്നെ രചിച്ച് പാടിയ ഗാനങ്ങൾക്ക് വൻ സ്വീകാര്യതയായിരുന്നു.