
കൊച്ചി: കിയയുടെ കണക്റ്റഡ് കാറുകളുടെ വില്പനയിൽ മികച്ച പ്രതികരണം നേടി സെൽറ്റോസ് ഉപഭോക്താക്കളുടെ മനസ് കീഴടക്കുന്നു. കിയയുടെ കണക്‌റ്റഡ് കാർ വിൽപ്പനയിൽ 65 ശതമാനം വിഹിതം സെൽറ്റോസിനാണ്.മൊത്തം സെൽറ്റോസ് കാറുകളുടെ വില്പനയിൽ 57 ശതമാനവും കണക്റ്റഡ് കാറുകൾക്കാണ്.
വാലറ്റ് മോഡിൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിലേക്കുള്ള അക്സസ്സ് ലോക്കിലൂടെ സ്വകാര്യത ഉറപ്പ് വരുത്തുന്നു. വാഹന വിവരങ്ങൾ ആപ്പ് വഴി അറിയാനും ഈ മോഡ് സഹായിക്കുന്നു.
സാങ്കേതികവിദ്യയിലും ഡിസൈനിലുമുള്ള മികവിലൂടെ ആധുനിക ലോകത്തെ ലൈഫ്‌സ്റ്റൈലിന് യോജിച്ച സാങ്കേതികവിദ്യയെ പിന്തുണക്കുന്ന കാറുകൾക്ക് വലിയ ഡിമാൻഡുണ്ടെന്ന് കിയ ഇന്ത്യ ചീഫ് സെയിൽസ് ബിസിനസ് ഓഫീസർ മ്യോംഗ് സിക് സോൻ പറഞ്ഞു.പുതു തലമുറ ഉപഭോക്താക്കളെ ആകർഷിക്കാൻ കണക്റ്റഡ് കാർ ഫീച്ചറുകൾ കൂടുതലായി അവതരിപ്പിക്കാനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിവർഷം മൂന്ന് ലക്ഷം കാറുകൾ നിർമ്മിക്കാൻ ശേഷിയുള്ള കാർ ഫാക്ടറി ആന്ധ്രാപ്രദേശിൽ കിയ ഇന്ത്യക്കുണ്ട്. സെൽറ്റോസ്, കാർണിവെൽ, സോണറ്റ്, കാരെൻസ്, ഇ.വി6 എന്നിങ്ങനെ അഞ്ച് മോഡലുകൾ കിയ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിട്ടുണ്ട്. 11.60 ലക്ഷം കാറുകളാണ് ആന്ധ്രയിലെ അനന്ത്പൂർ പ്ലാന്റിൽ ഇതുവരെ കിയ നിർമ്മിച്ചിട്ടുള്ളത്.