
കൊച്ചി: ബലനോ, ഗ്രാൻഡ് വിറ്റാര എന്നീ മോഡലുകൾക്ക് ശേഷം മാരുതി സുസുക്കിയുടെ ഫ്രോങ്‌സും ടൊയോട്ട കിർലാേസ്ക്കറിന്റെ ബ്രാൻഡിൽ വിപണിയിലെത്തുന്നു.
വിപണിയിൽ മികച്ച വിജയം നേടിയ ഈ മോഡൽ ടൊയോട്ട അർബൻ ക്രൂയിസർ ടൈസോർ എന്ന പേരിൽ അടുത്ത മാസം വിപണിയിലെത്തും.
മാരുതി സുസുക്കി-ടൊയോട്ട ക്രോസ് ബാഡ്ജിങ്ങില്‍ ഒരുങ്ങുന്ന അഞ്ചാമത്തെ മോഡലാണ് അർബർ ക്രൂസിയർ ടൈസോർ.
എക്സ്റ്റീരിയർ ഡിസൈനിൽ കാര്യമായ മാറ്റങ്ങളുമായാണ് ഈ വാഹനം എത്തുന്നത്. പുതിയ ഡിസൈനിലുള്ള വാഹനത്തിൽ ഹെഡ്‌ലാമ്പ് ക്ലെസ്റ്ററുകൾ നൽകിയേക്കും. ഇതിനൊപ്പം പുതിയ എൽ.ഇ.ഡി. ഡേ ടൈം റണ്ണിംഗ് ലാമ്പ്, ഡിസൈനിൽ മാറ്റം വരുത്തിയിട്ടുള്ള അലോയി വീലുകൾ എന്നിവയും ഉണ്ടാകും. നിറത്തിലും മെറ്റീരിയലിലും മാറ്റമുണ്ടാകും. ടൊയോട്ടയുടെ ലോഗോ പതിപ്പിച്ച സ്റ്റിയറിംഗ് വീലാണ് ഒരുക്കുന്നത്.