gokulam-

കോഴിക്കോട് : ഐ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ ശ്രീനിധി എഫ്.സിയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റ ഗോകുലം കേരള എഫ്.സി പോയിന്റ് പട്ടികയിൽ നാലാമതേക്ക് വീണു. 44-ാം മിനിട്ടിൽ നിക്കോളായ് സ്റ്റൊയാനോവിച്ചിലൂടെ മുന്നിലെത്തിയിരുന്ന ഗോകുലത്തെ 47-ാം മിനിട്ടിലും 71-ാം മിനിട്ടിലും വില്യംസ് ഡി ഒലിവേറ നേടിയ ഗോളുകളിലൂടെയാണ് ശ്രീനിധി കീഴടക്കിയത്. പെനാൽറ്റിയിലൂടെയായിരുന്നു ഒലിവേറയുടെ രണ്ടാം ഗോൾ.

ഇതോടെ 19 മത്സരങ്ങളിൽ നിന്ന് 39 പോയിന്റുമായാണ് ശ്രീനിധി രണ്ടാമതെത്തിയത്. 21 മത്സരങ്ങളിൽ നിന്ന് 36 പോയിന്റുള്ള ഗോകുലം നാലാമതാണ്. 47 പോയിന്റുള്ള മൊഹമ്മദൻസ് ഒന്നാമതും 36 പോയിന്റുള്ള റയൽ കാശ്മീർ മൂന്നാമതുമാണ്.