
മുംബയ്: ബോളിവുഡിനെ വെല്ലുന്ന നടനാണ് നരേന്ദ്ര മോദിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'രാജാവി"ന്റെ ആത്മാവ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലാണ് കുടികൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ശ്രദ്ധ ആകർഷിക്കാനായി തങ്ങൾക്ക് 4000 കിലോമീറ്റർ നടക്കേണ്ടിവന്നു. ന്യായ് യാത്ര നടത്തിയത് കോൺഗ്രസ് തനിച്ചല്ല. പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായാണ്. എല്ലാവരും മോദി എന്ന വ്യക്തിക്കെതിരെ പോരാടുകയല്ല. ഒരു പാർട്ടിയെ എതിർക്കുകയുമല്ല. ഒരു ശക്തിക്കെതിരെയാണ് പോരാട്ടം. മോദി വെറും മുഖംമൂടിയാണെന്നും രാഹുൽ പറഞ്ഞു.