vssunilkumar

തൃശൂർ: നടൻ ടൊവിനോ തോമസിനൊപ്പമുള്ള ഫോട്ടോ പൂങ്കുന്നത്ത് ലൊക്കേഷനിൽ പോയപ്പോൾ എടുത്തതെന്ന് തൃശൂരിലെ എൽ ഡി എഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാർ. ടൊവിനോ തിരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്ന് അറിയില്ലായിരുന്നുവെന്നും അറിഞ്ഞപ്പോൾ തന്നെ ഫോട്ടോ പിൻവലിച്ചെന്നും അദ്ദേഹം പ്രതികരിച്ചു.

തനിക്കൊപ്പമുള്ള ഫോട്ടോ ഉപയോഗിക്കരുതെന്ന് ടൊവിനോ ആവശ്യപ്പെട്ടിരുന്നെന്നും സുനിൽകുമാർ പറഞ്ഞു. നേരത്തെ ടൊവിനോയ്‌ക്കൊപ്പമുള്ള ചിത്രം സുനിൽകുമാർ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. നടൻ തനിക്ക് വിജയാശംസകൾ നേർന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇതിനുപിന്നാലെ തന്റെ ഫോട്ടോയോ തനിക്കൊപ്പമുള്ള ഫോട്ടോയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നാവശ്യപ്പെട്ട് ടൊവിനോ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. കേരള തിരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആന്റ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ അംബാസഡർ ആണ് താനെന്നും അതിനാൽ തന്റെ ചിത്രം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

View this post on Instagram

A post shared by Tovino⚡️Thomas (@tovinothomas)