kallar

അഞ്ചൽ: ഒരുമാസത്തോളമായി യുവാവിന്റെ മൂക്കിൽ കുടുങ്ങിയ കുളയട്ടയെ അഞ്ചൽ സെന്റ് ജോസഫ് മിഷൻ ആശുപത്രിയിലെ ഇ.എൻ.ടി മേധാവി ഡോ. ഡോ.അരുൺ രാജ് പുറത്തെടുത്തു. വാളകം സ്വദേശി വൈശാഖിന്റെ (24) മൂക്കിൽ നിന്നാണ് കുളയട്ടയെ പുറത്തെടുത്തത്.

ഇയാളുടെ മൂക്കിൽ നിന്ന് കുറച്ച് ദിവസങ്ങളായി രക്തം വാർന്നുകൊണ്ടിയിരുന്നു. ആശുപത്രികളിൽ കാണിച്ചെങ്കിലും മൂക്ക് മുറിഞ്ഞതാണെന്ന് കരുതി മരുന്ന് നൽകി തിരിച്ചയച്ചു. എന്നാൽ വീണ്ടും രക്തം വന്നതോടെ യുവാവ് അഞ്ചൽ മിഷൻ ആശുപത്രിയിലെത്തി. ഇവിടെ നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് മൂക്കിൽ കുളയട്ട കുടുങ്ങിയതായി കണ്ടെത്തിയത്. മൂക്കിൽ അട്ടയെ കണ്ടെത്തുന്നത് വളരെ അപൂർവമാണെന്ന് ഡോക്ടർമാർ പറയുന്നു.

kallar

ഒരു മാസം മുമ്പ് യുവാവ് സുഹൃത്തുക്കളോടൊപ്പം പൊന്മുടിയിൽ പോയിരുന്നു. ഇവിടെ വച്ച് ആറ്റിൽ മുഖം കഴുകിയിരുന്നു. ഈ അവസരത്തിൽ കുളയട്ട മൂക്കിൽ കടന്നതാകാമെന്നാണ് കരുതുന്നത്. രോഗമുക്തി നേടിയ യുവാവ് ആശുപത്രി വിട്ടു.