lensfed

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കുടുംബശ്രീയെ ഉപയോഗിച്ച് പ്ലാൻ ഫെസിലിറ്റേഷൻ സെന്റർ തുടങ്ങാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ(ലെൻസ്‌ഫെഡ്) സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റ് ധർണ നടത്തി.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ലെൻസ്‌ഫെഡ് സംസ്ഥാന പ്രസിഡന്റ് സി.എസ്.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ,സംസ്ഥാന ട്രഷറർ ടി.ഗിരീഷ് കുമാർ,പി.മമ്മദ് കോയ,ടി.സി.വി.ദിനേശ് കുമാർ,പി.എം.സനിൽകുമാർ,മുഹമ്മദ് ഇക്ബാൽ,ആർ.ജയകുമാർ,ജോഷി സെബാസ്റ്റ്യൻ,എ.ഒ.ബേബി,പി.ബി.ഷാജി തുടങ്ങിയവർ സംസാരിച്ചു.