m

മം​ഗ​ളൂ​രു: ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ൽ സൂ​റ​ത്ത്ക​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മം​ഗ​ള​പേ​ട്ട​യി​ൽ മു​ഹ​മ്മ​ദ് ഫാ​സി​ലി​നെ (24) വെ​ട്ടി​ക്കൊ​ന്ന കേ​സി​ലെ മൂ​ന്ന് മു​ഖ്യ പ്ര​തി​ക​ൾ​ക്ക് ക​ർ​ണാ​ട​ക ഹൈ​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. കൊ​ല​പാ​ത​ക​ത്തി​ന്റെ സൂ​ത്ര​ധാ​ര​ൻ ബ​ണ്ട്വാ​ൾ താ​ലൂ​ക്കി​ൽ ക​വ​ല​മ​ധൂ​രു ഗ്രാ​മ​ത്തി​ലെ സു​ഹൈ​ൽ ഷെ​ട്ടി എ​ന്ന സു​ഹാ​സ് (29), മം​ഗ​ളൂ​രു കാ​ട്ടി​പ്പ​ള്ള മൂ​ന്നാം ബ്ലോ​ക്കി​ലെ അ​ഭി​ഷേ​ക് യ​നെ (23), കു​ള​യി​ലെ മോ​ഹ​ൻ സി​ങ് യ​നെ (26) എ​ന്നി​വ​ർ​ക്കാ​ണ് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

2022 ജൂ​ലൈ 26ന് ​യു​വ​മോ​ർ​ച്ച നേ​താ​വ് പ്ര​വീ​ൺ നെ​ട്ടാ​രു കൊ​ല്ല​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ 28നാ​ണ് മം​ഗ​ളൂ​രു സൂ​റ​ത്ത്ക​ലി​ൽ വ​സ്ത്ര​സ്ഥാ​പ​ന​ത്തി​ന് മു​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന മു​ഹ​മ്മ​ദ് ഫാ​സി​ലി​നെ (23) അ​ക്ര​മി​ക​ൾ വെ​ട്ടി​ക്കൊ​ന്ന് കാ​റി​ൽ ര​ക്ഷ​പ്പെ​ട്ട​ത്.

ബ​ന്ധു​വീ​ട്ടി​ൽ താ​മ​സി​ച്ച് ജോ​ലി ചെ​യ്ത് ജീ​വി​ക്കു​ക​യാ​യി​രു​ന്ന കാ​സ​ർ​കോ​ട് സ്വ​ദേ​ശി ബി. ​മ​സൂ​ദ് (19), പ്ര​വീ​ൺ നെ​ട്ടാ​രു(32), മു​ഹ​മ്മ​ദ് ഫാ​സി​ൽ (23) എ​ന്നി​വ​ർ ദി​വ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക​ളി​ൽ കൊ​ല്ല​പ്പെ​ട്ട​ത് ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ൽ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ചി​രു​ന്നു.