l

പാട്ന: ലാലു പ്രസാദിന്റെ മകൾ രോഹിണി രാഷ്ട്രീയത്തിലിറങ്ങുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലെ സരൺ സീറ്റിൽ മത്സരിക്കുമെന്നാണ് റിപ്പോർട്ട്. സരൺ സീറ്റ് ബി.ജെ.പിയുടെ കൈവശമാണ്. മുൻപ് ലാലു പ്രസാദ് ഇവിടെ മത്സരിച്ചിട്ടുണ്ട്.

ലാലുവിന് വൃക്ക നൽകിയത് 44കാരിയായ രോഹിണിയാണ്. ഇതോടെ ലാലുവിന്റെ ഒമ്പതു മക്കളിൽ നാലുപേർ രാഷ്ട്രീയത്തിൽ സജീവമാകുകയാണ്. രോഹിണിയുടെ സഹോദരൻ തേജസ്വി യാദവ് ബിഹാർ പ്രതിപക്ഷ നേതാവും ആർ.ജെ.ഡി ചെയർമാനുമാണ്.

മറ്റ് സഹോദരങ്ങളായ തേജ്പ്രതാപ് എം.എൽ.എയും മിഷ ഭാരതി രാജ്യസഭാംഗവുമാണ്. ഡോക്ടറാണ് രോഹിണി. സോഫ്റ്റ് എൻജിനിയറായ സംരേഷ് സിംഗ് ആണ് ഭർത്താവ്.