astrology-

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.

2024 മാർച്ച് 19 - 1199 മീനം 6 ചൊവ്വാഴ്ച. ( രാത്രി 8 മണി 9 മിനിറ്റ് 38 സെക്കന്റ് വരെ പുണർതം നക്ഷത്രം ശേഷം പൂയം നക്ഷത്രം)

അശ്വതി : കൂട്ട് പ്രവർത്തനങ്ങൾ ഒഴിവാക്കുക, അന്യരോട് കയർക്കും, ധന നഷ്ടം. കുടുംബകലഹം.

ഭരണി: യാത്രകൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടില്ല, പ്രവർത്തി നേട്ടത്തിന് കഠിന പരിശ്രമം വേണ്ടിവരും, പ്രവർത്തന വിജയം.

കാർത്തിക: തൊഴിൽ മേന്മ , പേരും പെരുമയും ഉണ്ടാകും. ലഹരികളോട് താൽപര്യ കൂടുതൽ ഉണ്ടാകും, ദാനകർമ്മങ്ങൾ നടത്തും.

രോഹിണി: വിവാഹ ജീവിതത്തിൽ കല്ലുകടി, യാത്രകൾ മാറ്റി വയ്ക്കുക, കലഹം ഉണ്ടാകാതെ നോക്കണം, വ്യവഹാരങ്ങളിൽ പരാജയ ഭീതി.

മകയിരം: സ്വന്തം തൊഴിൽ സ്ഥാപനത്തിനു കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾ കിട്ടും, ആഡംബര വസ്തുക്കളുടെ ലഭ്യത, നല്ല കാര്യങ്ങൾക്കായി പണം ചിലവാകും.

തിരുവാതിര: ആകർഷകമായി സംസാരിക്കും, കലാമത്സരങ്ങളിൽ വിജയം. ജീവിതത്തിൽ ഉണ്ടായിരുന്ന കല്ലുകടിക്ക് അവസാനം, സ്വന്തം പരിശ്രമത്താൽ വിജയം കൈവരിക്കും.

പുണർതം : സാമ്പത്തിക സഹായം അനുവദിച്ചുകിട്ടും, ക‌ർഷകർക്ക് ലാഭം, ചിന്താശേഷിയോടുകൂടി പ്രവർത്തിക്കുന്നതിനാൽ പരാജയം വിജയം ആക്കി മാറ്റും.

പൂയം: വിഷമതകളെല്ലാം മാറിക്കിട്ടും, അകന്നു കഴിഞ്ഞവർ അടുത്ത് വരും, വായനാശീലം വർദ്ധിക്കും. ധനപരമായ കാര്യങ്ങളിൽ നേട്ടം.

ആയില്യം: വിദേശത്ത്നിന്നും നല്ല വാർത്തകൾ കേൾക്കും, പ്രശ്നങ്ങളെ ധീരതയോടെ നേരിട്ടു വിജയം വരിക്കും. സുഖവും ദുഃഖവും മാറിമാറി അനുഭവത്തിൽ വരും.

മകം: കുടുംബകലഹം, ഔഷധ സേവ വേണ്ടിവരും, തിക്താനുഭവങ്ങൾ. പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കണം, ജോലിയിൽ മടികാണിക്കും.

പൂരം: ബന്ധുക്കളുടെ വീട്ടിൽ സന്ദർശനം നടത്തും, ശ്രദ്ധാപൂർവ്വം ജോലി നിർവ്വഹിക്കണം. വികാരജീവിയായി കാണപ്പെടും, ലളിതകലകളിൽ താൽപ്പര്യം പ്രകടിപ്പിക്കും.

ഉത്രം: പ്രയാസങ്ങൾ പലരംഗത്ത്നിന്നും വരാം, ധനപരമായി അനിശ്ചതത്വം, സ്വാർഥമായി പെരുമാറും, ആത്മീയതയും ദൈവാധീനവും കുറവായിരിക്കും.

അത്തം: സ്വന്തം പ്രവർത്തികൾ വിജയത്തിലെത്തും, വാഹനസുഖം, യാത്രാഗുണം, ധനപ്രാപ്തി, ജോലി-വിദ്യാഭ്യാസം തുടങ്ങിയ സംഗതികൾ അനുകൂലമാകും.

ചിത്തിര: ക്ഷമക്കുറവ്, രോഗാവസ്ഥ, വലിയ പ്രതീക്ഷവച്ചു ചെയ്ത പലതും നഷ്ടത്തിൽ കലാശിക്കും, നഷ്ടങ്ങളോ കഷ്ടതകളോ വന്നു ഭാവിക്കാം, സ്ത്രീ സംബന്ധ വിഷയങ്ങളിൽ കരുതൽ വേണം.

ചോതി: ശത്രു ഭീതിയും പരാജയവും, സുരക്ഷിതത്വം ഇല്ലായ്മ അനുഭവപ്പെടാം, ബുദ്ധിപരമായി പ്രവർത്തിച്ചാൽ കാര്യങ്ങൾ അനുകൂലമാകും. മദ്ധ്യാഹ്ന ശേഷം ധനനേട്ടം.

വിശാഖം: യാത്രയിൽ അസ്വസ്ഥതകൾ, സുഹൃത്തുക്കളുമായി അകലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം, വ്യവഹാര പരാജയം, കലഹം, ജമ്മ്യം നിന്നതിൽ പ്രശ്നങ്ങൾ.

അനിഴം: തൊഴിൽ നഷ്ടം, വിവാഹാലോചനകൾ മുടങ്ങും, അബദ്ധങ്ങളിൽ ചാടും. യാത്ര പുതിയ സംരഭങ്ങൾ മുതലായവ മാറ്റി വയ്ക്കുക.

കേട്ട: അപമാനം, ധനനഷ്ടം, ഭീരുത്വം, കുടുംബത്തിൽ കലഹം, വീടുമാറി നിൽക്കേണ്ടുന്ന അവസ്ഥ വരും, പോലീസ് കേസുകൾ വരാൻ സാദ്ധ്യത.

മൂലം: സുഹൃത്തുക്കൾ വർദ്ധിക്കും, സൗന്ദര്യ വർദ്ധക വസ്തുക്കൾക്കായി പണച്ചെലവുണ്ടാകും. സർക്കാരിൽ നിന്നും അനുകൂലമായ അറിയിപ്പ് ലഭിക്കും.

പൂരാടം: ദാമ്പത്യ സുഖക്കുറവ്, സുഖവും ദുഃഖവും മാറിമാറി അനുഭവത്തിൽ വരും, സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് നേട്ടം, വിവാഹ കാര്യത്തിന് കാലതാമസം.

ഉത്രാടം: ചിന്താശേഷിയോടുകൂടി പ്രവർത്തിക്കുന്നതിനാൽ പരാജയം വിജയം ആക്കി മാറ്റും, കലഹത്തിനു വരുന്നവരെ പോലും സരസമായി സംസാരിച്ചു വശത്താക്കും.

തിരുവോണം: സാഹിത്യകാരന്മാർക്ക് പുതിയ അവസരങ്ങൾ, ദാമ്പത്യ വിഷയങ്ങളിൽ പൊതുവേ സുഖം,
വിദേശവാസം ഗുണം ചെയ്യും, കുടുംബസുഖം കിട്ടും.

അവിട്ടം: സ്ത്രീകൾ മുഖേന ചതിയും അപമാനവും, കുടുംബാംഗങ്ങളുമായി രമ്യതയിൽ വേണം ഇടപെടാൻ,
പിശുക്ക് കാണിക്കും, ആരോഗ്യം മോശമാകും.

ചതയം : പ്രണയസാഫല്ല്യം, കൂർമ്മ ബുദ്ധി, വിദേശത്ത്നിന്നും നല്ല വാർത്തകൾകേൾക്കും, സുഹൃത്തുക്കളെ കൊണ്ട് ഉപകാരങ്ങൾ, ഉപകാര സ്മരണ കാണിക്കും.

പൂരുരുട്ടാതി : സുഖാനുഭവങ്ങൾ, അകന്നു നിന്ന കല്യാണാലോചനകൾ വീണ്ടും സജീവമാകും, മനസ്സിലിരുപ്പ് മറ്റുള്ളവർ അറിയാതെ പ്രവർത്തിക്കാനുള്ള കഴിവുണ്ടാകും. ധനപ്രാപ്തി.

ഉത്തൃട്ടാതി: യാത്രകളിൽ നിന്നും ഗുണാനുഭങ്ങൾ, പ്രശ്നങ്ങളെ ധീരതയോടെ നേരിട്ടു വിജയം വരിക്കും. ആത്മവിശ്വാസം വളരും, കീഴ് ജീവനക്കാരെ ശാസിക്കേണ്ടി വരും. കുടുംബത്തിൽ സമാധാനം കളിയാടും.

രേവതി: ഈശ്വരാധീനം കുറഞ്ഞ ദിവസം ആയിരിക്കും സൂക്ഷിക്കുക, പൊതുരംഗത്ത്‌ പ്രവർത്തിക്കുന്നവർക്ക് നേരിയ തോതിൽ മനപ്രയാസം ഉണ്ടാകാം. എതിർപ്പുകളെ നേരിടേണ്ടി വരും, വിവാഹ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉളവാകും.