തിരുവനന്തപുരം ആറ്റിങ്ങൽ ജംഗ്ഷന് അടുത്തുള്ള ഒരു വീട്ടിലാണ് ഇത്തവണ വാവ സുരേഷും സംഘവും എത്തിയത്. നായയുടെ നിർത്താതെയുള്ള കുര കേട്ട് വീട്ടുകാരൻ ഇറങ്ങിനോക്കുകയായിരുന്നു. മുന്നിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച.

നല്ല വണ്ണവും, നീളവുമുള്ള വലിയൊരു മൂർഖൻ പാമ്പ് നായയുടെ മുന്നിലൂടെ ഇഴഞ്ഞ് പോകുന്നു. പേടിച്ച് നിൽക്കുന്ന ആളുകൾക്കിടയിലൂടെ മൂർഖൻ കൈതച്ചെടികളുടെ അടിയിലെ മാളത്തിൽ കയറി. പിന്നാലെ വീട്ടുകാർ വാവ സുരേഷിനെ വിളിക്കുകയായിരുന്നു. സ്‌ഥലത്തെത്തിയ വാവ കൈതച്ചെടിയുടെ അടിയിലെ മണ്ണ് വെട്ടിമാറ്റാൻ തുടങ്ങി. തിരച്ചിൽ തുടരുന്നതിനിടെ മണ്ണിനടിയിൽ നിന്ന് ഒരനക്കം കേട്ടു. പൊടുന്നന്നെ മൂർഖൻ മാളത്തിൽ നിന്ന് പുറത്തേക്ക് ചാടി. ആരുകണ്ടാലും പേടിക്കുന്നയത്രയും വലിപ്പമുള്ള അപകടകാരിയായ ആൺ മൂർഖൻ പാമ്പ് ആയിരുന്നു അത്. പക്ഷേ എത്രതന്നെ ശ്രമിച്ചിട്ടും മൂർഖൻ അവിടം വിട്ട് പോകുന്നില്ല. തന്റെ ഇണയെ തേടുകയായിരുന്നു പാമ്പ്. അപകടകാരിയായ മൂർഖനെ വാവ വരുതിയിലാക്കിയോ എന്നറിയാൻ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് കാണാം....