
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ലിജിയുടെ ആറര പവന്റെ മാല തട്ടിയെടുത്ത് ബൈക്കിലെത്തിയ സംഘം. പ്ലാമൂട്ട്കടയിലാണ് ബൈക്കിലെത്തിയ സംഘം മോഷണം നടത്തിയത്. തിങ്കളാഴ്ച രാവിലെ 11.30ന് ആണ് സംഭവം നടന്നത്.
ഹെല്‍മറ്റ് ധരിച്ചെത്തിയ സംഘം മാല പൊട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ ലിജി ചെറുത്തെങ്കിലും ബൈക്കിലുണ്ടായിരുന്നയാള്‍ ചാടിയിറങ്ങി മാല ബലം പ്രയോഗിച്ച് പൊട്ടിച്ചെടുക്കുകയായിരുന്നു. മാല മോഷ്ടിച്ച ശേഷം സംഘം സ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു.
തിരുവനന്തപുരം പൊഴിയൂര്‍ പൊലീസ് സ്റ്റേഷനില്‍ ലിജി മാല മോഷണം പോയതില്‍ പരാതി നല്‍കി. പ്രദേശത്തും ചുറ്റുപാടുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
മൂന്നേകാല്‍ ലക്ഷം രൂപയോളം വിലയുള്ള മാലയാണ് മോഷ്ടാക്കള്‍ ലിജിയില്‍ നിന്ന് തട്ടിയെടുത്തത്.