
തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ കമ്മിഷനിൽ പുതുതായി 4 അംഗങ്ങൾ ചുമതലയേറ്റു. ബി. മോഹൻകുമാർ (കാസർകോട്), സിസിലി ജോസഫ് (കണ്ണൂർ), കെ.കെ. ഷാജു (എറണാകുളം), ഡോ.എഫ്. വിൽസൺ (തിരുവനന്തപുരം) എന്നിവരാണ് ചുമതലയേറ്റത്. മൂന്ന് വർഷമാണ് ഇവരുടെ കാലാവധി. നിലവിൽ കമ്മിഷനിൽ കെ.വി. മനോജ്‌കുമാർ ചെയർപേഴ്സണും എൻ.സുനന്ദയും ടി.സി. ജലജമോളും അംഗങ്ങളാണ്. ഏഴംഗ കമ്മിഷനിലെ നാല് ഒഴിവുകളിലേക്കാണ് സർക്കാർ നിയമനം നടത്തിയത്.