death

തിരുവനന്തപുരം: വര്‍ക്കല കടല്‍ത്തീരത്ത് തിരയില്‍പെട്ട് തമിഴ്‌നാട് സ്വദേശി മരിച്ചു. തമിഴ്‌നാട് കരൂര്‍ സ്വദേശി വിശ്വ(21) ആണ് മരിച്ചത്. കടലില്‍ കുളിക്കുന്നതിനിടയില്‍ ശക്തമായ തിരയില്‍പെട്ടായിരുന്നു അപകടം സംഭവിച്ചത്.

തമിഴ്‌നാട്ടില്‍ നിന്ന് തിങ്കളാഴ്ച രാവിലെ 31 പേരടങ്ങുന്ന സംഘത്തിലാണ് വിശ്വ എത്തിയത്. കൂടെ ഉണ്ടായിരുന്നവരെ ലൈഫ് ഗാര്‍ഡ് സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷിച്ചു.

മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.