pic

ടെൽ അവീവ്: ഗാസ സിറ്റിയിലെ അൽ ഷിഫ ആശുപത്രി പരിസരത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ഹമാസിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗം തലവൻ ഫായിഖ് അൽ - മബൂഹിനെ വധിച്ചെന്ന് ഇസ്രയേൽ. ഇന്നലെ പുലർച്ചെയാണ് ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയിലേക്ക് ഇസ്രയേൽ സൈന്യം ഇരച്ചുകയറിയത്. ആയുധങ്ങളുമായി ആശുപത്രി പരിസരത്ത് കഴിഞ്ഞ ഇയാൾ ഹമാസിന്റെ ഭീകര പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചിരുന്നെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. 80 പേരെ അറസ്റ്റ് ചെയ്തു.

അതേ സമയം, 30,000 അഭയാർത്ഥികളും രോഗികളും ആശുപത്രി കെട്ടിടങ്ങളിലും പരിസരത്തുമായി കുടുങ്ങിയെന്നും ഷെല്ലാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടെന്നും ഹമാസ് ആരോപിച്ചു. ഹമാസുമായി യുദ്ധമാരംഭിച്ച ശേഷം നാലാം തവണയാണ് ഇസ്രയേൽ അൽ ഷിഫയിൽ റെയ്ഡ് നടത്തുന്നത്.