crime

ഗാസിയാബാദ്: വിവാഹ വാഗ്ദാനം നല്‍കി വനിതാ ഡോക്ടറെ ലൈംഗികമായി ചൂഷണം ചെയ്ത പ്രതി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നടന്ന സംഭവത്തില്‍ സുനില്‍ (42) എന്നയാള്‍ അറസ്റ്റിലായി. 32 കാരിയായ വനിതാ ഡോക്ടറെ പരിചയപ്പെട്ട ശേഷം ഇരുവരും തമ്മില്‍ പ്രണയത്തിലായി.

പിന്നീട് നിരവധി തവണ ഡോക്ടറുടെ വീട്ടിലും ക്ലിനിക്കിലും വച്ച് ലൈംഗികമായി ഉപയോഗിക്കുകയും ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തിരുന്നു. വിവാഹം കഴിക്കാമെന്ന ഉറപ്പ് നല്‍കി സാമ്പത്തികമായും ചൂഷണം ചെയ്തിരുന്നുവെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പിന്നീട് ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായപ്പോള്‍ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സാമ്പത്തിക ചൂഷണം തുടര്‍ന്നുവെന്ന് പൊലീസ് പറയുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച ഡോക്ടറുടെ ഫ്‌ളാറ്റില്‍ അതിക്രമിച്ച് കയറിയ സുനില്‍ യുവതിയെ ബലാത്സംഗം ചെയ്യുകയും അവരുടെ മകളെ മര്‍ദ്ദിക്കുകയും ചെയ്തുവെന്നും പൊലീസ് പറയുന്നു.

വനിതാ ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗ്രാമമുഖ്യയുടെ ഭര്‍ത്താവായ സുനിലിനെ ബലാത്സംഗം, അതിക്രമിച്ച് കടക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.