
ലണ്ടൻ: എക്സ്ട്രാ ടൈമോളം നീണ്ട ത്രില്ലർ ക്വാർട്ടറിൽ അവസാന നിമിഷം അമാദ് നേടിയ ഗോളിന്റെ പിൻബലത്തിൽ ലിവർപൂളിനെ 4-3ന് കീഴടക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.എ കപ്പിന്റെ ക്വാർട്ടറിൽ കടന്നു. ആദ്യാവസാനം ആവേശം നിറഞ്ഞു നിന്ന പോരാട്ടത്തിൽ മക്ടോമിനെ, ആന്റണി, റാഷ്ഫോർഡ് എന്നിവരാണ് യുണൈറ്റഡിന്റെ മറ്റ് സ്കോറർമാർ. മക്‌അലിസ്റ്റർ, സല,എലിയട്ട് എന്നിവർ ലിവറിനായി ലക്ഷ്യം കണ്ടു. ഗോൾ ഷർട്ടൂരി ആഘോഷിച്ച അമദിന് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തുപോകേണ്ടി വന്നു.
സെമിയിൽ കവൻട്രിയാണ് യുണൈറ്റഡിന്റെ എതിരാളികൾ.