pp

ഹവാന: ഭക്ഷ്യക്ഷാമവും വൈദ്യുതി പ്രതിസന്ധിയും രൂക്ഷമായതിന് പിന്നാലെ തെരുവിലിറങ്ങി പ്രതിഷേധിച്ച് ക്യൂബയിലെ ജനം. ഞായറാഴ്ച രാത്രി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ സാൻഡിയാഗോയിൽ അരങ്ങേറിയ പ്രതിഷേധത്തിൽ നൂറുകണക്കിന് പേർ അണിനിരന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പവർകട്ടുകൾ ദിവസവും 18 മണിക്കൂറിലേറെ നീളുന്നത് ജനത്തെ ദുരിതത്തിലാക്കുന്നു. ഇന്ധനം,​ മരുന്ന് എന്നിവയ്ക്കും കടുത്ത ക്ഷാമമുണ്ട്. ഇതിനിടെ ജനങ്ങൾ സമാധാനാന്തരീക്ഷം നിലനിറുത്തണമെന്ന് ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡയസ് - കാനൽ പ്രതികരിച്ചു. യു.എസ് ഈ അവസരത്തിൽ രാജ്യത്ത് കലാപങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചേക്കുമെന്നും അദ്ദേഹം ആരോപിച്ചു.