
ഫോബ്‌സ് പട്ടിക പ്രാരം ലോകത്തിലെ 11ാമത്തെ സമ്പന്നനാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. 112 മില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ കോടീശ്വരനായ മുകേഷിന്റെ ശമ്പളം എത്രയാണെന്ന് ഊഹിക്കാൻ കഴിയുമോ. അത് ദശലക്ഷങ്ങളോ കോടികളോ അല്ല, യഥാർത്ഥത്തിൽ അദ്ദേഹത്തിന്റെ ശമ്പളം വെറും പൂജ്യമാണ്. അതായത് ശമ്പളമൊന്നും ഇല്ല എന്നതുതന്നെ.. അപ്പോൾ മുകേഷ് അംബാനി എങ്ങനെ പണം സമ്പാദിക്കുന്നു എന്ന സംശയം സ്വാഭാവികമായും ഉയരും. അതിനുള്ള ഉത്തരമാണ് ഇനി പറയുന്നത്
മൂന്നുവർഷമായി, അതായത് 2021 മുതൽ മുകേഷ് അംബാനി ചെയർമാൻ എന്ന വ നിലയിൽ ശമ്പളമോ ലാഭാധിഷ്ഠിത കമ്മിഷനോ സ്വീകരിക്കുന്നില്ല. അതേസമയം 2008 മുതൽ 2021 വരെ അദ്ദേഹം തന്റെ വാർഷിക പ്രതിഫലം 15 കോടി രൂപയായി പരിമിതപ്പെടുത്തിയിരുന്നു. കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് തനിക്ക് ശമ്പളം വേണ്ടെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. മഹാമാരിക്ക് ശേഷവും പൂജ്യം ശമ്പളം എന്ന നിലപാട് അദ്ദേഹം തുടർന്നു. . 2029 വരെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും എം.ഡിയുമായി അദ്ദേഹം തുടരുമെങ്കിലും ശമ്പളം വാങ്ങില്ല.
അപ്പോൾ ശമ്പളം ഒന്നും വാങ്ങാതെ അദ്ദേഹം എങ്ങനെയാണ് സമ്പാദിക്കുന്നത്, എ്ങ്ങനെയാണ് സമ്പന്നനാകുന്നത് എന്ന് നോക്കാം. റിലയൻസ് ഇടയ്ക്കിടെ പ്രഖ്യാപിക്കുന്ന ലാഭവിഹിതം വഴിയാണ് മുകേഷ് അംബാനിയിലേക്ക് പണം എത്തുന്നത്. മുകേഷ് അംബാനിക്കും അദ്ദേഹത്തിന്റെ സ്വകാര്യ സ്ഥാപനങ്ങൾക്കും റിലയൻസ് ഇൻഡസ്ട്രീസിൽ 47.29 ശതമാനം ഓഹരിയുണ്ട്. റിലയൻസ് ഇൻഡസ്ട്രീസിന്റെ 75 ലക്ഷം അല്ലെങ്കിൽ 0.12 ശതമാനം ഓഹരികൾ അദ്ദേഹത്തിന് വ്യക്തിപരമായി ഉണ്ട്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ ഈ വർഷം ഇതുവരെ ഏകദേശം 10 ശതമാനം ഉയർന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ 25 ശതമാനത്തിലധികവും കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ 115 ശതമാനവും വളർച്ച രേഖപ്പെടുത്തി.
.. കൂടാതെ ബിസിനസ് യാത്രകളിൽ ഭാര്യയ്ക്കും സഹായിക്കും ഉൾപ്പെടെയുള്ള യാത്രാ, ബോർഡിംഗ്, താമസം എന്നിവയ്ക്ക് വേണ്ടിയുള്ള ചെലവുകളുടെ റീഇംബേഴ്‌സ്മെന്റിനും മുകേഷ് അംബാനിക്ക് അർഹതയുണ്ട്. അംബാനിയുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷയ്ക്കായും കമ്പനി പണം അനുവദിച്ചിട്ടുണ്ട്.