
അത്യാഡംബരത്തിന്റെ പര്യായമാണ് അംബാനി കുടുംബം. നിത അംബാനി അടക്കമുള്ളവർ ധരിക്കുന്ന വസ്ത്രങ്ങളുടെയും ജുവലറികളുടെയുമൊക്കെ വില ഫാഷൻ ലോകത്ത് ചർച്ചയാകാറുമുണ്ട്. ട്രെൻഡിന്റെ കാര്യത്തിൽ നിത അംബാനിക്കൊപ്പം തന്നെ ചേർത്തുവായിക്കാവുന്ന പേരാണ് ഭാവി മരുമകൾ രാധിക മർച്ചന്റിന്റേത്.
പ്രീവെഡ്ഡിംഗ് ഇവന്റിൽ രാധിക ധരിച്ച വസ്ത്രങ്ങളെല്ലാം ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇഷ അംബാനി അടുത്തിടെ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ രാധികയുടെ ലുക്കാണ് ഫാഷൻ ലോകത്തെ പുതിയ ട്രെൻഡ്.
സിംപിളായ ക്രീം കളർ ഗൗണാണ് രാധിക ധരിച്ചത്. ഇതിൽ വളരെ മനോഹരിയാണ് രാധിക. കാണാൻ സിപിംൾ ലുക്കാണെങ്കിലും വസ്ത്രത്തിന്റെ വിലയാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. 6.4 ലക്ഷം രൂപയാണ് ഗൗണിന്. ഡ്രസിന് അനുയോജ്യമായ ആഭരണങ്ങളാണ് പെയർ ചെയ്തിരിക്കുന്നത്.