
ചില കുട്ടികൾക്ക് പ്രായത്തിൽ കവിഞ്ഞ പക്വത ഉണ്ടാകാറുണ്ട്. കൊച്ചുകുട്ടിയിൽ നിന്ന് വരുന്ന വലിയ വാക്കുകൾ പലപ്പോഴും നമ്മളെ ചിരിപ്പിക്കും. അത്തരത്തിൽ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്.
ഇപ്പോഴിതാ ഒരു കുട്ടിയും അവളുടെ മാതാപിതാക്കളും തമ്മിലുള്ള രസകരമായ സംസാരമാണ് നവമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. വളർത്തുനായയുടെ ഭക്ഷണം തൊട്ടോയെന്ന് ആദ്യം അമ്മയും പിന്നെ അച്ഛനും ചോദിക്കുകയാണ്.
താൻ നായയുടെ ഭക്ഷണം തൊട്ടിട്ടില്ലെന്ന് അവൾ മാതാപിതാക്കളോട് ആവർത്തിച്ചു പറയുകയാണ്. പെൺകുട്ടിയുടെ മുഖഭാവങ്ങളും സംസാരവും 'നെറ്റിസൺസിന്' നന്നേ ബോധിച്ചു. കുട്ടിയുടെ കോൺഫിഡൻസ് ഇഷ്ടപ്പെട്ടെന്നും, ആള് സ്മാർട്ടാണെന്നും, ക്യൂട്ടാണെന്നുമൊക്കെയാണ് കമന്റുകൾ വരുന്നത്. വീഡിയോ കുറച്ച് പഴയതാണെങ്കിലും ഒരിടവേളയ്ക്ക് ശേഷം വീണ്ടും സോഷ്യൽ മീഡിയയിൽ ട്രെൻഡാകുകയാണ്. ഒരു കോടിയിലധികം പേരാണ് വീഡിയോ കണ്ടത്.