
തിരുവനന്തപുരം: വിഴിഞ്ഞത്ത് ടിപ്പർ ലോറിയിൽ നിന്ന് കല്ല് തെറിച്ച് വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. മുക്കോല സ്വദേശി അനന്തു ആണ് മരിച്ചത്. നിംസ് കോളേജിലെ നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്നു. വിഴിഞ്ഞം പോർട്ടിലേക്ക് കല്ല് കൊണ്ട് പോകുന്ന വാഹനമാണ് അപകടത്തിന് കാരണമായത്. വഴിയരികിൽ നിന്ന അനന്തുവിന് നേരെ കല്ല് തെറിച്ച് വീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് തുറമുഖത്തിന് സമീപം അപകടമുണ്ടായത്.