
നല്ല ആരോഗ്യത്തോടെ മുടി വളരാൻ ആഗ്രഹിക്കാത്തവർ കുറവാണ്. എന്നാൽ ഈ കാലഘട്ടത്തിൽ മുടി സംരക്ഷണം വളരെ ഏറെ പ്രയാസമേറിയ കാര്യമാണ്. കാലാവസ്ഥ, ആഹാരക്കുറവ്, ഉറക്കക്കുറവ്, ജീവിതശെെലി, വെള്ളത്തിന്റെ പ്രശ്നം എന്നിവ മൂലം നിരവധിപേർക്കാണ് മുടി കൊഴിച്ചിൽ ഉണ്ടാകുന്നത്.
ഇത് തടയാൻ ഷാംപൂ, ഹെയർ മാസ്ക് പോലുള്ള കെമിക്കൽ വസ്തുക്കൾ ഉപയോഗിക്കുന്നു. എന്നാൽ ഇത് ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നത്. അമിതമായ കെമിക്കൽ വസ്തുക്കളുടെ ഉപയോഗം നമ്മുടെ മുടി ഭയങ്കമായി കൊഴിയുന്നതിനും പൊട്ടിപോകുന്നതിനും കാരണമാകുന്നു. കെമിക്കൽ ഉപയോഗിക്കാതെ വീട്ടിൽ തന്നെ മുടി സംരക്ഷണത്തിന് ഒരു പ്രകൃതിദത്ത ഹെയർ മാസ്ക് പരിചയപ്പെട്ടാലോ?. വെറും രണ്ട് സാധനങ്ങൾ മാത്രം മതി.
ആവശ്യമായ സാധനങ്ങൾ
1. കറ്റാർവാഴ
2. വെള്ളം
തയ്യാറാക്കുന്ന വിധം
ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്. ഒരു മിക്സിയിൽ കറ്റാർവാഴയും വെള്ളം ചേർത്ത് നല്ലപോലെ അരച്ച് എടുക്കുക. ശേഷം ഇത് തലയിൽ തേച്ച് പിടിപ്പിക്കണം. 20 മിനിട്ടിന് ശേഷം ഈ മിശ്രിതം തലയിൽ നിന്ന് കഴുകി കളയാം.