flipkart

ന്യൂഡൽഹി: ഈ കാലഘട്ടത്തിൽ നിരവധി പേരാണ് ഓൺലെെൻ ഷോപ്പിംഗുകളെ ആശ്രയിക്കുന്നത്. വീട്ടിലിരുന്നു വളരെ എളുപ്പത്തിൽ നമ്മുക്ക് ഇഷ്ടമുള്ള സാധനങ്ങൾ ഓർഡർ ചെയ്യാം. ദിവസങ്ങൾക്ക് കൊണ്ട് അവ വീട്ടിലെത്തുന്നു. എന്നാൽ ഓൺലെെനിൽ നിന്ന് ചില തട്ടിപ്പ് വാർത്തകളും പുറത്തുവരുന്നുണ്ട്. മൊബെെൽ ഫോൺ ഓർഡർ ചെയ്തവർക്ക് ഇഷ്ടിക കിട്ടിയ സംഭവങ്ങളും ഉണ്ടായിരുന്നു. അത്തരമൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വഞ്ചിക്കപ്പെട്ട വിവരം തന്റെ എക്സ് പേജിലൂടെയാണ് ഉപഭോക്താവ് പങ്കുവച്ചത്.

ന്യൂഡൽഹി സ്വദേശിയായ മാലിക് എന്ന ഉപഭോക്താവിനാണ് പണികിട്ടിയത്. ഇയാൾ ഫ്ലിപ്പ്‌കാർട്ടിൽ നിന്ന് 20,808 രൂപ വിലമതിക്കുന്ന 'നത്തിംഗ്' എന്ന ബ്രാൻഡിന്റെ ഫോൺ ഓഡർ ചെയ്തിരുന്നു. എന്നാൽ അഞ്ച് ദിവസം കഴിഞ്ഞ് സാധനം വന്നപ്പോൾ അതിൽ 'iKall' എന്ന ബ്രാൻഡിന്റെ ഫോൺ ആയിരുന്നു ഉണ്ടായിരുന്നത്. ഫോൺ തിരിച്ച് നൽകാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് യുവാവ് എക്സിൽ കുറിച്ചു. 4,500 രൂപയാണ് 'iKall' എന്ന ബ്രാൻഡിന്റെ ഫോണിന്റെ വില.

'ഞാൻ നത്തിംഗ് ബ്രാൻഡിന്റെ ഫോണാണ് ഓർഡർ ചെയ്തത്. എന്നാൽ ലഭിച്ചത് മറ്റൊരു ബ്രാൻഡ്. ഇത് തിരികെ നൽകാൻ ഇന്നലെ മുതൽ നോക്കിയിട്ട് നടക്കുന്നില്ല.' - എന്നാണ് യുവാവ് എക്സിൽ കുറിച്ചത്.

Hey @Flipkart / @flipkartsupport, I ordered a Nothing Phone 2a (@nothing), but I received the wrong product, specifically some ikall brand phone.

I've been trying to return/replace the product since yesterday, but I've received no support from your end.
(1/n) pic.twitter.com/YXpTGiQzAZ

— Tuyyab (@MalikTuyyab) March 18, 2024

സംഭവം വലിയ രീതിയിൽ ചർച്ചയായതിന് പിന്നാലെ മാലികിനെ ഫ്ലിപ്പ്‌കാർട്ടിന്റെ ടീം ബന്ധപ്പെടുകയും ഫോൺ മാറ്റി നൽകാമെന്ന് പറയുകയും ചെയ്തു. ഇതും യുവാവ് തന്റെ എക്സ് പേജിലൂടെ അറിയിച്ചു.

AN IMPORTANT UPDATE -
The @flipkartsupport team contacted me some time ago, and my request for a replacement has been approved.
THEY ARE SENDING ME THE NEW DEVICE. pic.twitter.com/aGlbZmkmon

— Tuyyab (@MalikTuyyab) March 19, 2024