jabir-

കാസർകോട്: തിരഞ്ഞെടുപ്പിന് മുന്നോടിയായി നിയമ ലംഘനം പിടികൂടാനുള്ള ഫ്ളയിംഗ് സ്‌ക്വാഡ് പരിശോധന കർശനമാക്കി. പെർള അഡ്യനുടുക്കയിൽ നടത്തിയ വാഹന പരിശോധനയിൽ 8412 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. മഞ്ചേശ്വരം നിയോജകമണ്ഡലം ഫ്ളയിംഗ് സ്‌ക്വാഡ് നമ്പർ മൂന്നിലെ ഉദ്യോഗസ്ഥരാണ് പുകയില പാക്കറ്റുകൾ പിടിച്ചത്. ഷേണി ഗ്രാമത്തിലെ മുണ്ട്യത്തടുക്കയിലെ അബ്ദുൾ ജാബിർ ആണ് പിടിയിലായത്. ഇയാളെയും വാഹനവും തൊണ്ടിമുതലും തുടർ നടപടി സ്വീകരിക്കാനായി ബദിയടുക്ക പൊലീസിന് കൈമാറി.