tur

തുറവൂർ: ജീവകാരുണ്യ പ്രവർത്തന ഫണ്ട് സ്വരൂപിക്കാനെന്ന വ്യാജേന വീട്ടിലെത്തി, ഒറ്റയ്ക്കായിരുന്ന ഓട്ടിസം ബാധിച്ച് ചലന ശേഷി നഷ്ടപ്പെട്ട യുവതിയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്ന കേസിൽ അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റിലായി. മഹാരാഷ്ട്ര ഗിർഗാൻ ജാട്ട് സൻഖി സ്വദേശി വിജയലക്ഷമൺ ഇൻഗോലെ (24) യാണ് കുത്തിയതോട് പൊലീസിൻ്റെ പിടിയിലായത്. പറയകാട് കുന്നേൽ വീട്ടിൽ ചന്ദ്രൻ്റെ മകൾ മിന്നു (26)വിന്റെ കഴുത്തിൽ കിടന്ന സ്വർണമാലയാണ് കഴിഞ്ഞ 11 ന് പകൽ പൊട്ടിച്ചെടുത്ത് ഇയാൾ കടന്നത്. മലയാളം നല്ലരീതിയിൽ സംസാരിക്കുന്ന ഇൻഗോലെ പാലക്കാട് ആലത്തൂരിലുള്ള മദർ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സ്ഥാപനത്തിലെ രസീത് ബുക്കുമായി പറയകാട് എ.കെ.ജി ബസ് സ്റ്റോപ്പിന് സമീപമുള്ള വീടുകളിൽ കയറിയിറങ്ങി തുക പിരിക്കവേയാണ് ഓട്ടിസം ബാധിച്ച യുവതിയുടെ വീട്ടിലും എത്തിയത്. വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് മാതാ ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാൻ ജഹാംഗീറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു.