
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com
2024 മാർച്ച് 20 1199 മീനം 7 ബുധനാഴ്ച.
( രാത്രി 10 മണി 37 മിനിറ്റ് 45 സെക്കന്റ് വരെ പൂയം നക്ഷത്രം ശേഷം ആയില്യം നക്ഷത്രം)
അശ്വതി: കലാവാസന, നയപരമായ പെരുമാറ്റം. തൊഴിൽ രംഗത്ത് നിന്നും ആനുകൂല്ല്യം. ദാമ്പത്യം സുഖപ്രദം. സ്ഥാനമാന ലഭ്യത, ആരോഗ്യസ്ഥിതി മെച്ചപ്പെടും.
ഭരണി: ഇഷ്ടമല്ലാത്ത തൊഴിൽ ചെയ്യേണ്ടി വരും, വിഷയാസക്തി മൂലം പ്രയാസങ്ങൾ. ആഗ്രഹിക്കുന്ന സംഗതികൾ നേടിയെടുക്കാൻ എന്ത് മാർഗ്ഗവും സ്വീകരിക്കും, സുഖക്കുറവ് .
കാർത്തിക: മറ്റുള്ളവരുടെ വാഗ്ദാനങ്ങളിൽ പൂർണ്ണ വിശ്വാസം അർപ്പിക്കരുത്. ജാമ്യം നിൽക്കരുത്, കുടുംബത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കും.
രോഹിണി: ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാദ്ധ്യത. വിശ്രമം ഇല്ലാതെ ജോലി ചെയ്യേണ്ടി വരും, ആത്മവിശ്വാസം നഷ്‌ടപ്പെടും, ധനനഷ്ടം വരാം.
മകയിരം: എല്ലാകാര്യത്തിലും ജാഗ്രത വേണം. നിയമപരമായി ബുദ്ധിമുട്ടുകൾ ഉണ്ടാകും, വാഹനം ഉപയോഗിക്കുന്നവർ സൂക്ഷിക്കുക.
തിരുവാതിര: സ്ഥാനമാറ്റം, താഴ്ത്തപ്പെടൽ എന്നിവ അനുഭവത്തിൽ വരും, ദുർവാശി ഒഴിവാക്കുക, കുടുംബത്തിലെ സുഖവും സമാധാനവും നഷ്ടപ്പെടും.
പുണർതം: മുൻകോപം മൂലം ആപത്ത്. നിസ്സാര കാര്യങ്ങളാൽ ജോലിക്ക് കുഴപ്പങ്ങൾ, സാമ്പത്തിക പ്രയാസങ്ങൾ വന്നേക്കാം, ശത്രുക്കൾ വർദ്ധിക്കും.
പൂയം: ആത്മനിയന്ത്രണം പാലിക്കുന്നതിനാൽ ആപത്തുകളിൽ നിന്നും രക്ഷ, ബുദ്ധിപരമായി കാര്യങ്ങൾ നീക്കും, പുതിയ കൂട്ടുകെട്ടുകൾ മൂലം ജീവിതത്തിന് മാറ്റം .
ആയില്യം: മുമ്പുണ്ടായിരുന്ന മോശം കൂട്ടുകെട്ടുകളിൽ നിന്നും മോചനം നേടണം, വൃഥാപവാദങ്ങളിൽ നിന്നും മോചനം. നാൽക്കാലി മുഖേനെ സാമ്പത്തിക നേട്ടം. ബന്ധു ഗുണം.
മകം: നിലവിലുണ്ടായിരുന്ന സ്ഥാനമാനങ്ങളും അധികാരവും ഒന്നുകൂടെ കൂടുതലാകും. അനുകൂലമായ ജോലി മാറ്റത്തിൽ സന്തോഷിക്കും. പുതിയ ചങ്ങാത്തങ്ങൾ ഉടലെടുക്കും.
പൂരം: പരിശ്രമ ശീലം കൂടുതൽ ആയിരിക്കും. ദാന ശീലം ഉണ്ടാകും, പണം സൂക്ഷിച്ചു കൈകാര്യം ചെയ്യും, ആത്മീയ ചിന്ത ഉണ്ടാകും. ദാമ്പത്യത്തിൽ പുതിയ ഉന്മേഷം അനുഭവത്തിൽ വരും.
ഉത്രം: കൗതുക വസ്തുക്കൾ കൈവശം വന്നുചേരും, അഭിമാനകരമായ സംഗതികൾ ഉണ്ടാകും. മാതാപിതാക്കൾക്ക് വേണ്ടി ത്യാഗം ചെയ്യും, താൽക്കാലിക ജോലി സ്ഥിരപ്പെടുത്താൻ മേലുദ്യോഗസ്ഥർ സഹായിക്കും.
അത്തം: ഗുരുസ്മരണ പ്രകടിപ്പിക്കും, മാതാവിന്റെ അനുഗ്രഹം ലഭിക്കും. പ്രേമകാര്യങ്ങളിൽ അനുകൂലമായ തീരുമാനം, സാഹിത്യകാരന്മാർക്ക് പുതിയ അവസരങ്ങളോ പുതിയ രചനയോ സംജാതമാകും.
ചിത്തിര: കോടതി കാര്യങ്ങളിൽ അനുകൂലമായ തീരുമാനം, ദേവാലയ ദർശന ഭാഗ്യം, ദാമ്പത്യ ജീവിതം സന്തോഷപ്രദം. ഇഷ്ടഭക്ഷണ ലബ്ധി, സ്ത്രീകൾക്ക് ആഭരണ വസ്ത്രാദിലാഭം.
ചോതി: സ്ത്രീകളിൽ അതിയായ താൽപ്പര്യം കാണിക്കും. എല്ലാരംഗത്തുംഅഭിവൃദ്ധി. ഉദ്യോഗത്തിൽ നിന്നും കൂടിയ വരുമാനം ലഭിക്കും,
സാമ്പത്തികമായി ഉള്ള ബുദ്ധിമുട്ടുകൾ മാറും, സന്താനങ്ങൾക്ക് ജോലി ലഭ്യത.
വിശാഖം: കലഹത്തിനു വരുന്നവരെ പോലും സരസമായി സംസാരിച്ചു വശത്താക്കും, കുടുംബത്തിൽ സമാധാനം കളിയാടും. അംഗീകാരവും വിജയവും, സന്താനങ്ങൾ മൂലം സന്തോഷംകിട്ടും.
അനിഴം: ബിസിനസ്സ് സംബന്ധമായ കാര്യങ്ങൾ അനുകൂലമാകും, കലാരംഗത്തുള്ളവർക്ക് നേട്ടം, ഉന്നത സ്ഥാനലബ്ധി, ധനപരമായി നല്ല സമയം. സന്താനങ്ങളുടെ ആരോഗ്യ പരിപാലനം നടത്തും.
കേട്ട: മതപരമായ ചടങ്ങുകളിൽ പങ്കെടുക്കും, ജീവിതത്തിൽ പലവിധത്തിലും ഉള്ള പുരോഗതി, ഉന്നതോദ്യോഗസ്ഥരിൽ നിന്നും ആത്മാർഥമായ സഹകരണം.
ശത്രുജയം, പ്രണയ കാര്യങ്ങളിൽ സന്തോഷം, കർമ്മരംഗം ഉഷാറാകും.
മൂലം: അന്യരോട് കയർക്കും, ദാമ്പത്യസുഖക്കുറവ്. പൊതു പ്രവർത്തകർക്ക് മാനഹാനിയും പണച്ചിലവും, പണം കടം വാങ്ങേണ്ടി വരും. മാനസികവും ശാരീരികവുമായി അസ്വസ്ഥതകൾ, രോഗാവസ്ഥ.
പൂരാടം: അലസരും മടിയരും ആയിരിക്കും, ബന്ധുക്കൾ ശത്രുതാ മനോഭാവത്തോടെ പെരുമാറും, സ്ത്രീകൾ കാരണം മാനഹാനി, ആരോഗ്യത്തിൽ കരുതൽ വേണം, കുടുംബത്തിൽ തെറ്റിദ്ധാരണകൾ വന്നു ഭവിക്കും .
ഉത്രാടം: ശത്രുക്കൾ കൂടുതൽ ശക്തരാകും, പിതാവിൽനിന്നോ പിതൃബന്ധുക്കളിൽ നിന്നോ വിഷമാനുഭവങ്ങൾ,അനാവശ്യമായി പണം ചെലവാകും, കടങ്ങൾ പ്രശ്നങ്ങൾക്ക് കാരണമാകും.
തിരുവോണം: പലരിൽനിന്നും തിക്താനുഭവങ്ങൾ ഉണ്ടാകുമെങ്കിലും താൽക്കാലികമായി രക്ഷപ്പെടും, വിവാഹാദി കർമ്മങ്ങൾ കുടുംബത്തിൽ നടക്കും, ബന്ധു ബലം വർദ്ധിക്കും, ധന നേട്ടം.
അവിട്ടം: കർമ്മ മേഖലയിൽ നില നിന്നിരുന്ന അനിശ്ചിതത്വം മാറിപ്പോകും. മറ്റുള്ളവരുടെ ആദരവ് നേടും, വിദ്യാവിജയം, ദാമ്പത്യ സുഖം, ആഗ്രഹങ്ങൾ സഫലമാകും,തൊഴിൽ മേഖലയിൽ നിന്നും നേട്ടം.
ചതയം: ബുദ്ധിക്കനുസരിച്ചു പെരുമാറും, ധനപ്രാപ്തി, ഔദ്യോഗികമായി ആനുകൂല്യങ്ങൾ ലഭിക്കും, അന്യരുടെ സഹായത്താൽ കാര്യലാഭം, വ്യവഹാരവിജയം, ദേവാലയ ദർശനം.
പൂരുരുട്ടാതി: കുടുംബത്തിൽ ഐശ്വര്യം, ധനാഭിവൃദ്ധിയുടെ സമയം,ആഗ്രഹപ്രാപ്തി,യാത്രയിൽ നേട്ടങ്ങൾ, തടസങ്ങൾ മാറും, ബിസിനസ്സിൽ ധനവർദ്ധനവ്. യാത്ര ചെയ്യാൻ യോഗം, ഉല്ലാസയാത്ര നടത്തും.
ഉത്തൃട്ടാതി: ആഢംബര വസ്തുക്കൾ ശേഖരിക്കും. ജോലി അറിയിപ്പുകൾ കിട്ടും, ഭാഗ്യം അനുകൂലമായി നിൽക്കുന്നു. അകന്നു നിന്നവർ അനുകൂലികളാകും, സ്ത്രീകൾക്ക് നല്ലസമയം.
രേവതി: ശുഭകരമായ വാർത്തകൾ ശ്രവിക്കും, ഉദ്യോഗത്തിൽ നേട്ടങ്ങൾ. മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും അന്വേഷിച്ചു നടക്കുന്നതിനാൽ ശത്രുക്കൾ വർദ്ധിക്കും സൂക്ഷിക്കുക.