surya

മുംബയ്: ശസ്ത്രക്രിയയെ തുടർന്ന് വിശ്രമത്തിലായിരിക്കുന്ന മുംബയ് ഇന്ത്യൻസിന്റെ സൂപ്പർ താരം സൂര്യ കുമാർ യാദവിന് ഐ,.പി.എല്ലിലെ ആദ്യപാദത്തിൽ കുറച്ച് മത്സരങ്ങൾ നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ സൂര്യകുമാറിന് ഐ.പി.എല്ലിൽ ഇറങ്ങാനാകൂ. ഇന്നലെ ബംഗളൂരുവിൽ എൻ.സി.എ നടത്തിയ ഫിറ്റ്‌നസ് ടെസ്റ്റിൽ സൂര്യയ്ക്ക് മുംബയ് ടീമിനൊപ്പം ചേരാനുള്ള ക്ലിയറൻസ് ലഭിച്ചില്ല. അതിനാൽ 24ന് ഗുജറാത്തിനെതിരെ അഹമ്മദാബാദിൽ നടക്കുന്ന മുംബയ്‌യുടെ ഈ സീസണിലെ ആദ്യ മത്സരത്തിൽ സൂര്യയ്ക്ക് കളിക്കാനാകില്ലെന്ന് ഉറപ്പായി. 21നായിരിക്കും സൂര്യയുടെ അടുത്ത ഫിറ്റ്ന‌സ് ടെസ്റ്റ്.